നവി 2018 പതിപ്പുമായി ഹോണ്ട, വില 44,775 രൂപ
കൊച്ചി: (www.kvartha.com 24.07.2018) ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ നവിയുടെ 2018 പതിപ്പ് അവതരിപ്പിച്ചു. പുതുക്കിയ ഇന്ധന ഗേജും കൂടുതല്‍ സൗകര്യപ്രദമായ മെറ്റല്‍ മഫ്‌ളര്‍ സംരക്ഷണവും പുതിയ നവിയുടെ പ്രത്യേകതകളാണ്. നിലവിലുള്ള യൂട്ടിലിറ്റി പാക്കേജിനൊപ്പം ബോഡിക്ക് പുതിയ നിറങ്ങള്‍ നല്‍കുന്ന ഗ്രാബ് റെയില്‍, ഹെഡ്‌ലൈറ്റ് കവര്‍, റിയര്‍ വ്യൂ മിററുകള്‍, ചുവന്ന സ്‌പോര്‍ട്ടി കുഷ്യന്‍ സ്പ്രിങ് തുടങ്ങിയവ രസകരമായ കാഴ്ചയാകുന്നു.
റേഞ്ചര്‍ ഗ്രീന്‍, ലഡാഖ് ബ്രൗണ്‍ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിലും നവി 2018 ലഭ്യമാകും. 2016 ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിച്ചതു മുതല്‍ നവി യുവജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിപണികളില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്.
2016ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ടൂവീലര്‍ അവതരണം 2018ല്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. അതുല്യമായ രൂപം മാത്രമല്ല, നവി കാഴ്ചയ്ക്കും ഓടിക്കാനും രസകരമാണ്. ഉപഭോക്താവിന് ഇഷ്ടാനുസരണം മാറ്റത്തിനുള്ള അവസരവും നവി നല്‍കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
100110 സിസി വിഭാഗത്തില്‍ വിരസത മാറ്റിക്കൊണ്ടാണ് നവിയുടെ അവതരണം. ആദ്യമായി 100 ശതമാനവും ഹോണ്ട ആര്‍ അന്‍ഡ് ഡി ഇന്ത്യയില്‍ വികസിപ്പിച്ച നവി അനന്തമായ സാധ്യതകളാണ് തുറന്നിടുന്നത്.
ഏഴായിരം ആര്‍പിഎമ്മുള്ള 109 സിസി എഞ്ചിനാണ് ഹോണ്ട നവിക്ക് ശക്തി പകരുന്നത്. 5500 ആര്‍പിഎമ്മില്‍ 8.96 എന്‍എം പീക്ക് ടോര്‍ക്ക് നല്‍കുന്നു. ട്യൂബ്ലെസ് ടയറുകള്‍, മുമ്പില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്ക്, പിന്നില്‍ ഹൈഡ്രോലിക് മോണോഷോക്ക് തുടങ്ങിയ സവിശേഷതകളുമുണ്ട്. 44,775 രൂപയാണ് എക്‌സ്‌ഷോറൂം വില. ആറു നിറങ്ങളില്‍ നവി ലഭ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2018 Honda Navi Launched; Gets Fuel Gauge And More, Kochi, News, Business, Technology, Trending, Kerala.

Powered by Info News For You

Comments
Post a Comment