ശമ്പളത്തില്‍ നിന്നും 200 ദിര്‍ഹം മുന്‍ കൂറായി ചോദിച്ച തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനം
റാസല്‍ഖൈമ: (www.kvartha.com 12.07.2018) ശമ്പളത്തില്‍ നിന്നും 200 ദിര്‍ഹം മുന്‍ കൂറായി ആവശ്യപ്പെട്ട തൊഴിലാളിക്ക് തൊഴിലുടമയുടെ ക്രൂര മര്‍ദ്ദനം. 23കാരനായ പാക് പൗരന്‍ അലി ഇജാസ് ആണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. റാസല്‍ ഖൈമയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് അലി ഇജാസ്. തൊഴിലുടമയും പാക്കിസ്ഥാനിയാണ്.
ആക്രമണത്തില്‍ ഇടതു കൈയ്ക്ക് മൂന്ന് ഒടിവുകളുണ്ട്. ജൂണ്‍ 27നാണ് സംഭവം. 200 ദിര്‍ഹം ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കിടയില്‍ മൂന്ന് വട്ടം താന്‍ തൊഴിലുടമയെ സമീപിച്ചുവെന്ന് അലി ഇജാസ് പറയുന്നു. പണം ആവശ്യപ്പെട്ടതോടെ തൊഴിലുടമ തന്റെ മുഖത്തടിച്ചു. ഇത് കണ്ട് അകത്തുണ്ടായിരുന്ന തൊഴിലുടമയുടെ കുടുംബാംഗങ്ങളും തന്നെ മര്‍ദ്ദിച്ചുവെന്ന് അലി ഇജാസ് ആരോപിക്കുന്നു.
മര്‍ദ്ദനത്തിനിടയില്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ട തന്നെ തൊഴിലുടമ കാറില്‍ പിന്തുടര്‍ന്നുവെന്നും അലി പറയുന്നു. തൊഴിലുടമയുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട താന്‍ സഹോദരനെ വിളിച്ചുവരുത്തി ആശുപത്രിയില്‍ പോവുകയായിരുന്നുവെന്നും അയാള്‍ പറഞ്ഞു.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കേസെടുത്തു. തൊഴിലുടമ കുറ്റം സമ്മതിച്ചിട്ടുണ്ട്. അലി തന്റെ വിസയിലാണ് എത്തിയതെങ്കിലും മറ്റാര്‍ക്കോ വേണ്ടി അധികൃതമായി പണിയെടുക്കുന്നുണ്ടെന്ന് അയാള്‍ ആരോപിച്ചു. ജോലിക്ക് കൃത്യമായി എത്തുന്നില്ലെന്നും തൊഴിലുടമ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Ijaz alleged that when he ran out of the house, his boss chased him in a car. “It was hot outside as it was mid-afternoon. I stopped at a street corner and called my brother, asking him to come and take me to a hospital. I felt severe pain in the left hand. In the hospital the doctors did an X-ray and the report showed I had multiple fractures and three broken bones in the left hand.

Keywords: Gulf, UAE
Powered by Info News For You

Comments
Post a Comment