കാതുവ കേസ്; പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ പ്രതിക്ക് 20 വയസ് കഴിഞ്ഞതായി മെഡിക്കല്‍ റിപോര്‍ട്ട്
ശ്രീനഗര്‍: (www.kvartha.com 03.07.2018) കാതുവ കേസില്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ പ്രതിക്ക് 20 വയസ് കഴിഞ്ഞതായി മെഡിക്കല്‍ റിപോര്‍ട്ട്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ കെ ചോപ്രയാണ് ഇക്കാര്യം പറഞ്ഞത്. കേസിലെ പ്രതി മന്നു എന്ന് വിളിക്കുന്ന പര്‍വേഷ് കുമാറിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം. എസ് എസ് എല്‍ സി ബുക്കാണ് ഇതിനായി പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ വാദിഭാഗത്തിന്റെ അപേക്ഷ പ്രകാരം ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി തജ് വീന്ദര്‍ സിംഗ് വൈദ്യപരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. എല്ലുകള്‍ പരിശോധിച്ച് പ്രായം തിട്ടപ്പെടുത്തുന്ന പരിശോധനയില്‍ പര്‍വേഷ് കുമാറിന് ഇരുപത് വയസില്‍ കൂടുതലുണ്ടെന്ന് കണ്ടെത്തി.
റേഡിയോളജി ഡിപാര്‍ട്ട്‌മെന്റിലെ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. ജൂണ്‍ 22, 23 തീയതികളിലായിരുന്നു പരിശോധന. എസ്പി ആര്‍ കെ ജല്ല പരിശോധയ്ക്ക് നേതൃത്വം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
കാതുവയില്‍ എട്ട് വയസുകാരിയായ നാടോടി പെണ്‍കുട്ടിയെ എട്ട് പേര്‍ ദിവസങ്ങളോളം ക്ഷേത്രത്തില്‍ സൂക്ഷിച്ച് ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ഒന്നാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The crime branch had constituted a team of doctors, comprising medicos from various streams including the radiology department, and the accused was examined on June 22 and 23.
Keywords: National, Kathua Abuse case

Powered by Info News For You

Comments
Post a Comment