അഭിമന്യുവിന്റെ കൊലപാതകം; ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനത്തിനിടെ എസ് ഡി പി ഐ- എസ് എഫ് ഐ ഏറ്റുമുട്ടല്‍; 2 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: (www.kvartha.com 02.07.2018) മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തികൊന്ന എസ് ഡി പി ഐ ക്രിമിനലുകള്‍ രണ്ട് വിദ്യാര്‍ത്ഥികളെ കൂടി വെട്ടി. ചാരുംമൂട് എസ് എഫ് ഐ ഏരിയ സെക്രട്ടറി നൗജാസ് മുസ്തഫ , അജയ് എന്നിവരെയാണ് വെട്ടിയത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പഠിപ്പു മുടക്കിയ ശേഷം ചാരുംമൂട്ടില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു ആക്രമണം .

SFI worker stabbed to death inside Maharaja’s college, Alappuzha, News, Trending, Stabbed to death, Attack, Injured, Hospital, Treatment, Kerala

ഇടുക്കി വട്ടവട സ്വദേശി അഭിമന്യു(20) വാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12മണിയോടെ കുത്തേറ്റ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശി അര്‍ജുന്‍ (19) മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില അതീവ ഗുരുതരമാണ്. കുത്തേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിമന്യുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമാണ് കൊല്ലപ്പെട്ട അഭിമന്യു. ഞായറാഴ്ച വൈകിട്ട് കോളജ് മതിലിലെ ചുവരെഴുത്തിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്.

കോളജ് മതിലില്‍ ക്യാംപസ് ഫ്രണ്ടും എസ്എഫ്‌ഐയും മത്സരിച്ചാണ് എഴുതുന്നത്. ഒടുക്കം ആദ്യം എഴുതിയവരുടേതിനു മേലേ അടുത്ത കൂട്ടര്‍ എഴുതിത്തുടങ്ങി. ക്യാംപസ് ഫ്രണ്ട് എന്നെഴുതിയതു മായ്ക്കാതെ മുകളില്‍ വര്‍ഗീയത എന്നുകൂടി എഴുതിചേര്‍ത്തു. അതിനിടെ തിങ്കളാഴ്ച തുടങ്ങുന്ന അധ്യയന വര്‍ഷത്തില്‍ നവാഗതരെ വരവേല്‍ക്കാനായി തയാറാക്കിയ ബോര്‍ഡുകള്‍ ക്യാംപസ് ഫ്രണ്ടുകാര്‍ നശിപ്പിക്കാന്‍ ഒരുങ്ങിയെന്ന് എസ്എഫ്‌ഐയും ആരോപിക്കുന്നു. സ്ഥലത്തു വച്ചു കുത്തേറ്റ അഭിമന്യൂ തൊട്ടടുത്ത ജനറല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കു മരിച്ചിരുന്നു.

സംഭവത്തില്‍ മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയായ ബിലാല്‍, പത്തനംതിട്ട സ്വദേശി ഫറൂക്ക്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

അതിനിടെ പോലീസ് കസ്റ്റഡിയിലുള്ളവര്‍ കോളജിലെ വിദ്യാര്‍ഥികളല്ല എസ്ഡിപിഐക്കാരാണെന്നു പോലീസ് അറിയിച്ചു. മറ്റു പതിനഞ്ചോളം പേര്‍ കൂടി സംഘത്തില്‍ ഉണ്ടെന്നാണു മൊഴി. ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ നഗരപരിധിയിലുടനീളം പോലീസ് രാത്രി വാഹന പരിശോധന നടത്തി.

Keywords: SFI worker stabbed to death inside Maharaja’s college, Alappuzha, News, Trending, Stabbed to death, Attack, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?