ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ആസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; 19കാരിയായ കാമുകി അറസ്റ്റില്‍
മെല്‍ബണ്‍: (www.kvartha.com 26.07.2018) ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ആസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഇയാളുടെ 19കാരിയായ കാമുകിയെ പോലീസ് അറസ്റ്റുചെയ്തു. ഡേറ്റിംഗ് ഓണ്‍ലൈന്‍ സൈറ്റ് വഴി പരിചയപ്പെട്ടതാണ് യുവാവ് പെണ്‍കുട്ടിയെ. അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡാ(25)ണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ റാത്തോഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിക്കുന്നത്.
പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ റാത്തോഡ് യുവതിയുടെ സണ്‍ബറി സബര്‍ബിലെ പടിഞ്ഞാറന്‍ മെല്‍ബണിലെ വീട്ടിലെത്തിയിരുന്നു. അല്‍പസമയത്തിനകം അടിയന്തര സര്‍വീസിലേക്ക് ഫോണ്‍ സന്ദേശം എത്തി. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തുമ്പോള്‍ റാത്തോഡ് ഗുരുതരമായി പരിക്കേറ്റ് നിലത്ത് കിടന്ന് പുളയുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വീട്ടില്‍ തനിച്ചു യുവതി താമസിച്ചിരുന്ന പെണ്‍കുട്ടി തന്നെയാണ് റാത്തോഡിനെ അപായപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷം ഇവര്‍ക്കുമേല്‍ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
മാതാപിതാക്കളുടെ ഏക മകനായ റാത്തോഡ് നാല് വര്‍ഷം മുമ്പാണ് പഠനത്തിനായി ആസ്‌ട്രേലിയയില്‍ എത്തിയതെന്ന് സുഹൃത്ത് ലൗ പ്രീത് സിംഗ് പറഞ്ഞു. മകന്റെ മരണവിവരമറിഞ്ഞ് അവര്‍ ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണെന്നും ഇയാള്‍ അറിയിച്ചു. നല്ല വ്യക്തിത്വത്തിനുടമയായ റാത്തോഡ് പഠിക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്നുവെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian student killed in Australia, teenager booked for murder, Student, Australia, News, Crime, Criminal Case, Police, Court, Remanded, Arrest, Girl, Hospital, Treatment, Injured, World.

Powered by Info News For You

Comments
Post a Comment