പഴയ കാര്‍ എക്‌സ്‌ചേഞ്ച് നല്‍കി പുതിയ കാര്‍ വാങ്ങി; അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഉടമയായ പോലീസ് ഉദ്യോഗസ്ഥന് എത്തിയത് 19.86 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള കേസിന്റെ ഹൈക്കോടതി നോട്ടീസ്, കാസര്‍കോട് കെ.വി.ആര്‍ കാര്‍ ഷോറൂം മാനേജര്‍ക്കും പഴയ കാര്‍ വാങ്ങിയയാള്‍ക്കുമെതിരെ കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 02.07.2018) പഴയ കാര്‍ എക്‌സ്‌ചേഞ്ച് നല്‍കി പുതിയ കാര്‍ വാങ്ങുകയും പഴയ കാറിന്റെ ആര്‍ സിയും ഇന്‍ഷുറന്‍സ് മാറ്റാതെ വില്‍പന നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഉടമസ്ഥന്റെ പരാതിയില്‍ കാസര്‍കോട് കെ.വി.ആര്‍ കാര്‍ ഷോറൂം മാനേജര്‍ക്കും പഴയ കാര്‍ വാങ്ങിയയാള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും തിരുവനന്തപുരം വെങ്ങാനൂര്‍ ടൗണിലെ ചാമവിലന്‍ വീട്ടില്‍ ശിവന്റെ മകനുമായ അനില്‍ കുമാറിന്റെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് വിശ്വാസവഞ്ചനയക്കും മറ്റുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Kasaragod, Kerala, news, Car, car-showroom, complaint, Top-Headlines, Cheating, Sale, Cheating complaint against Car show room manager and Car Buyer

2013ല്‍ അനില്‍ കുമാര്‍ തന്റെ കൈയ്യിലുണ്ടായിരുന്ന പഴയ മാരുതി സെന്‍ കാര്‍ എക്‌സ്‌ചേഞ്ച് നല്‍കി മാരുതി എ സ്റ്റാര്‍ കാര്‍ വാങ്ങിയിരുന്നു. പഴയ കാറിന് 52,000 രൂപയാണ് എക്‌സ്‌ചേഞ്ച് വിലയായി നല്‍കിയത്. 4.49 ലക്ഷം രൂപ നല്‍കിയാണ് പുതിയ കാര്‍ വാങ്ങിയത്. പഴയ കാര്‍ നല്‍കുമ്പോള്‍ ആര്‍ സിയും ഇന്‍ഷുറന്‍സും മാറ്റിയിരുന്നില്ല. ഇത് മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ ഇതുമാറ്റാതെ കാര്‍ ഷോറൂമില്‍ നിന്നും പുറത്തുപോകില്ലെന്നായിരുന്നു ഷോറൂം മാനേജര്‍ അറിയിച്ചതെന്ന് ഇപ്പോള്‍ ചതിയില്‍പെട്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വില്‍പന നടത്തി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ 19.86 ലക്ഷം രൂപ അപകട നഷ്ടപരിഹാരം നല്‍കാനുള്ള കേസിന്റെ ഹൈക്കോടതി നോട്ടീസ് എത്തിയപ്പോഴാണ് അനില്‍ കുമാര്‍ തന്റെ പേരിലുള്ള ആര്‍ സി മാറ്റിയില്ലെന്ന വിവരമറിഞ്ഞത്. കര്‍ണാടക ഹാസനിലെ കോടതി 5.39 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായി നല്‍കാന്‍ വിധിച്ചിരുന്നു. ഇത് പോരെന്ന് കാണിച്ചാണ് അപകടത്തില്‍പെട്ടയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടകയിലെ ഹാസന്‍ കോടതിയില്‍ കേസ് നടപടി തുടര്‍ന്നപ്പോള്‍ അനില്‍ കുമാറിന് പകരം ആള്‍മാറാട്ടത്തിലൂടെ ആരോ ഹാജരായിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് പറഞ്ഞു. പോലീസിന്റെ കൂടുതല്‍ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങളെല്ലാം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് വില്‍ക്കുന്ന കാറുകള്‍ കൃത്രിമമായി അപകടമുണ്ടാക്കി വന്‍ തുക ഇന്‍ഷുറന്‍സായി തട്ടാനുള്ള ഗൂഡനീക്കവും ഇതിനു പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് അണങ്കൂരിലെ കെവിആര്‍ കാര്‍ ഷോറൂം മാനേജര്‍ക്കും കാര്‍ വാങ്ങിയയാള്‍ക്കുമെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Car, car-showroom, complaint, Top-Headlines, Cheating, Sale, Cheating complaint against Car show room manager and Car Buyer    < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?