വ്യാഴാഴ്ച (19.07.2018) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ആലപ്പുഴ: (www.kvartha.com 18.07.2018) വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ബുധനാഴ്ച രാവിലെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ എവിബിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജിന് ജലപീരങ്കി പ്രയോഗത്തിനിടെ പരിക്കറ്റതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ജില്ല സെക്രട്ടറി വിഷ്ണു നാരായണ പണിക്കര്‍ അറിയിച്ചു.
Educational strike on Thursday

സംഘര്‍ഷത്തെ തുടര്‍ന്ന് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശാല്‍ വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് േ്രപാസിക്യൂട്ടറെ നിയമിക്കുക, സചിന്‍, വിശാല്‍, ശ്യാമപ്രസാദ് കൊലപാതകങ്ങള്‍ എന്‍ഐഎ അന്വേഷിക്കുക, പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. കലക്ടറേറ്റ് പടിക്കല്‍ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഹരി ഗോവിന്ദ്, ജില്ല പ്രസിഡന്റ് രാഹുല്‍ രാമചന്ദ്രന്‍, സംസ്ഥാന സമിതി അംഗങ്ങളായ അഖില്‍, ഹാരിഷ്, ജില്ല കമ്മിറ്റി അംഗം വിനായകന്‍, വൈശാഖ് എന്നിവരെയാണ് സൗത്ത് പോലീസ് അറസ്?റ്റ് ചെയ്തത്.

രാവിലെ ഇഎംഎസ് സ്‌റ്റേഡിയം പരിസരത്തുനിന്ന് തുടങ്ങിയ മാര്‍ച്ചില്‍ പ്രകോപന മുദ്രാവാക്യം വിളിച്ച് മുന്നേറിയ പ്രവര്‍ത്തകരെ കലക്ടറേറ്റിന് സമീപം പോലീസ് തടയുകയായിരുന്നു. മാര്‍ച്ച് അവസാനിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുന്നതിനിടെ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Educational strike on Thursday, ABVP, College, School, Educational strike on Thursday 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?