1.8 കിലോ കഞ്ചാവുമായി കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
തലപ്പാടി: (www.kasargodvartha.com 24.07.2018) തലപ്പാടി ടോള്‍ ബൂത്തില്‍ വെച്ച് 1.8 കിലോ കഞ്ചാവുമായി കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കാട്ടിപ്പള്ള സ്വദേശി കേശവ് സനലിനെ (47)യാണ് പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് ഭാഗത്തുനിന്ന് കാറില്‍ വരികയായിരുന്ന സനലിനെ ടോള്‍ബൂത്തില്‍ വെച്ച് പോലീസ് തടയുകയും പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
സൂറത്കല്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതകം ഉള്‍പ്പെടെ 12 കേസുകളിലും ഉഡുപ്പി ജില്ലയില്‍ 15 കേസുകളിലും സനല്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കങ്കനടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഗൗരവ് കൊട്ട്യന്‍ (25), ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകം ഉള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയായ ഉള്ളാള്‍ മുക്കുഞ്ചേരിയിലെ മുഹമ്മദ് മുസ്തഫ (21), 24 കേസുകളില്‍ പ്രതിയായ മുന്നൂരിലെ മുഹമ്മദ് ഹനീഫ (30) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Thalappady, kasaragod, Ganja, Ganja seized, arrest, Accuse, Man arrested with Ganja
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment