തര്‍ക്കത്തിനിടെ മുഖത്ത് ശക്തിയായി ഇടിച്ചു; പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ ദുബൈ പോലീസ് പൊക്കിയത് 18 മണിക്കൂറിനുള്ളില്‍

ദുബൈ: (www.kvartha.com 29.07.2018) പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ലെബനീസ് പൗരനെ ദുബൈ പോലീസ് 18 മണിക്കൂറിനുള്ളില്‍ പൊക്കി. ചോദ്യം ചെയ്യലില്‍ യുവതിയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചല്ല ആക്രമിച്ചതെന്നും മദ്യത്തിന്റെ ലഹരിയില്‍ ചെയ്തുപോയതാണെന്നും യുവാവ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.

ദുബൈ മരീനയിലെ ഫ്‌ളാറ്റില്‍ വച്ച് യുവതിയുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മുഖത്ത് ശക്തമായി ഇടിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ലഫ്. കേണല്‍. ഫൈസല്‍ ഇസാ അല്‍ ഖാസിം പറഞ്ഞു. യുവതിയുമായി തര്‍ക്കം ഉണ്ടായിരുന്നു. എന്നാലത് അവരുടെ മരണത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അറസ്റ്റിലായ യുവാവ് പറഞ്ഞു.

Dubai Police arrest suspect 18 hours after expat's murder, Dubai, News, Crime, Criminal Case, Murder, Police, Arrested, Gulf, World.

മറ്റൊരു എമിറേറ്റില്‍ താമസിക്കുന്ന പ്രതി അവധി ആഘോഷിക്കാനാണ് ദുബൈയിലെ പെണ്‍സുഹൃത്തിന്റെ അപാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പ്രതിയായ ലെബനീസ് പൗരന്‍ യുവതിയുടെ മുഖത്ത് ഇടിച്ചു. മൂക്കിനേറ്റ ശക്തമായ ഇടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും യുവതി മരിക്കുകയുമായിരുന്നു. യുവതി മരിച്ചുവെന്ന് മനസിലായ പ്രതി സംഭവ സ്ഥലം വൃത്തിയാക്കുകയും തിരികെ തന്റെ അപാര്‍ട്ട്‌മെന്റിലേക്ക് പോവുകയും ചെയ്തു.

അടുത്ത ദിവസം യുവതി ഓഫിസില്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് അപാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. യുവതിയുടെ താമസസ്ഥലത്ത് എത്തിയപ്പോള്‍ അവിടുത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് താന്‍ അല്‍ഭുതപ്പെട്ടുവെന്ന് സഹപ്രവര്‍ത്തക പോലീസിനോട് പറഞ്ഞു.

ചുറ്റിലുമുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. രക്തം തളംകെട്ടി കിടക്കുന്നത് കണ്ടപ്പോള്‍ തന്നെ പോലീസിനെ വിളിക്കാന്‍ സുഹൃത്തിനോട് പറയുകയായിരുന്നുവെന്നും സഹപ്രവര്‍ത്തക അറിയിച്ചു.

അതേസമയം പോലീസ് കസ്റ്റഡിയിലായ ഉടന്‍ തന്നെ പ്രതി കുറ്റം സമ്മതിച്ചുവെന്ന് ലഫ്. കേണല്‍. അല്‍ ഖാസിം പറഞ്ഞു. യുവതിയും യുവാവും തമ്മില്‍ നേരത്തെയും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai Police arrest suspect 18 hours after expat's murder, Dubai, News, Crime, Criminal Case, Murder, Police, Arrested, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?