കാസര്‍കോട് വഖഫ് ബോര്‍ഡ് ഓഫീസ് ഉദ്ഘാടനം 18ന്

കാസര്‍കോട് (www.evisionnews.co): ജില്ലയിലെ വഖഫ് മുത്തവല്ലിമാര്‍ക്ക് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിന് ജില്ലയില്‍ ബോര്‍ഡിന്റെ എക്സറ്റെന്‍ഷന്‍ കൗണ്ടര്‍ ഈമാസം 18ന് പ്രവര്‍ത്തനമാരംഭിക്കും. ഓഫീസ് ഉദ്ഘാടനം വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 

നിലവില്‍ ബോര്‍ഡിന് എറണാകുളത്തുള്ള ഹെഡ് ഓഫീസിനു പുറമെ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങില്‍ ഡിവിഷണല്‍ ഓഫീസും വയനാട് ജില്ലയില്‍ എക്സ്റ്റെന്‍ഷന്‍ കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ജില്ലയിലെ 700ഓളം വഖഫുകളുടെ ഫയലുകളാണ് കാസര്‍കോട് എക്സ്റ്റെന്‍ഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തന പരിധിയിലേക്ക് മാറ്റുക. ബോര്‍ഡിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളും വഖഫ് മുത്തവല്ലിമാര്‍ക്ക് ലഭിച്ച കൊണ്ടിരിക്കുന്ന സേവനങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനാണ് 2014ല്‍ ചുമതലയേറ്റ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള നിലവിലുള്ള ബോര്‍ഡ് വിവിധ ജില്ലകളിലായി ഏഴു ഓഫീസുകള്‍ പുതിയതായി ആരംഭിച്ചിട്ടുള്ളത്. തായലങ്ങാടിയില്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഫാല്‍മ റസിഡന്‍സിയിലാണ് വഖഫ് ബോര്‍ഡ് കാസര്‍കോട് എക്സ്റ്റെന്‍ഷന്‍ കൗണ്ടര്‍ സജ്ജീകരിച്ചിട്ടുള്ളത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?