യു എ ഇയില്‍ ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് ഡിപോര്‍ട്ടേഷന്‍ തട്ടിപ്പ്; നാടുകടത്തുമെന്ന അറിയിപ്പുമായി ഇമിഗ്രേഷന്‍ വകുപ്പില്‍ നിന്നും കോളുകള്‍; പ്രവാസി യുവതിക്ക് 1800 ദിര്‍ഹം നഷ്ടമായി
അബൂദാബി: (www.kvartha.com 13.07.2018) യു എ ഇയില്‍ വീണ്ടും ഡീപോര്‍ട്ടേഷന്‍ തട്ടിപ്പ്. നാടുകടത്തുമെന്ന അറിയിപ്പുമായി പലര്‍ക്കും കോളുകള്‍ ലഭിക്കുന്നു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ സംസാരിക്കുന്നത്. അബൂദാബിയിലെ ഒരു ഇന്ത്യന്‍ വനിതയാണ് തട്ടിപ്പിനിരയായവരില്‍ ഒടുവിലത്തെയാള്‍.
ഒരു മണിക്കൂര്‍ നീണ്ടതായിരുന്നു കോളെന്ന് തട്ടിപ്പിനിരയായ സ്ത്രീ പറയുന്നു. ജി ഡി ആര്‍ എഫ് എയുടെ ടോള്‍ ഫ്രീ നമ്പറായ 800511ല്‍ നിന്നുമാണ് കോള്‍ വന്നിരിക്കുന്നത്. നാലോളം പേര്‍ തന്നോട് സംസാരിച്ചുവെന്ന് അവര്‍ പറഞ്ഞു.
തന്റെ ഫയലില്‍ നിന്നും ചില ഇമിഗ്രേഷന്‍ പേപ്പറുകള്‍ കാണാനില്ലെന്നും അതിനാല്‍ ഉടനെ നാടുകടത്തുകയാണെന്നുമായിരുന്നു വിളിച്ചവര്‍ പറഞ്ഞത്. ശരിക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നതുപോലെ തന്നെയായിരുന്നു സംസാരമെന്ന് യുവതി പറയുന്നു.
ബുധാഴ്ച വൈകിട്ട് 3.40ഓടെയാണ് കോള്‍ വന്നത്. ഇമിഗ്രേഷന്‍ നിയമത്തിലെ പതിനെട്ടാം വകുപ്പ് പ്രകാരം തന്റെ പേര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ഉടനെ നാടുകടത്തുമെന്നും വിളിച്ചവര്‍ പറഞ്ഞു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ യുവതിയെ അറസ്റ്റ് ചെയ്യും. അറസ്റ്റ് ഒഴിവാക്കാനും ക്ലിയറന്‍സ് ലെറ്ററിനുമായി ഇന്ത്യയില്‍ അഭിഭാഷകനെ ചുമതലപ്പെടുത്താമെന്നും അതിനായി 1800 ദിര്‍ഹം ഇന്ത്യയിലേയ്ക്ക് അയക്കണമെന്നുമായിരുന്നു അറിയിച്ചത്. ഇത് പ്രകാരം വെസ്റ്റേണ്‍ യൂണിയന്‍ മണി എക്‌സ്‌ചേഞ്ച് വഴി പണം അവര്‍ ഇന്ത്യയിലേയ്ക്ക് അയച്ചു.
മുന്‍പും നിരവധി ഇന്ത്യക്കാര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "They said I am blacklisted as per Article No 18 of the Immigration Law. And I will be deported and arrested in Delhi under Article No 20. And the only way to avoid deportation is by wiring Dh1,800 to India to hire a lawyer and get clearance letter from the Indian authorities."
Keywords: Gulf, UAE, Deportation scam

Powered by Info News For You

Comments
Post a Comment