ഹിജാബ് ധരിക്കാതെ കിടപ്പു മുറിയില്‍ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത 18കാരി അറസ്റ്റില്‍; പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി

ഇറാന്‍: (www.kvartha.com 12.07.2018) ഹിജാബ് ധരിക്കാതെ കിടപ്പു മുറിയില്‍ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പതിനെട്ടുകാരി അറസ്റ്റില്‍. നൃത്തത്തിലൂടെ പ്രശസ്തയായ മദേ ഹോജാബ്രി എന്ന യുവ നര്‍ത്തകിയാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള മദേ ഹോജാബ്രി 300ഓളം നൃത്ത വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ യുവതി തനിക്ക് തെറ്റ് പറ്റിയെന്ന തുറന്നുപറച്ചിലോടെ രംഗത്തെത്തി. 'താന്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നില്ല ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. മറിച്ച് തന്നെ പിന്തുടരുന്നവര്‍ക്ക് വേണ്ടിയാണ് . താന്‍ ചെയ്തത് പോലെ മറ്റുള്ളവരും ചെയ്യണമെന്ന് ഒരു തരത്തിലും ആഗ്രഹിച്ചിരുന്നില്ല. ഞാന്‍ ഒരു ടീമിനൊപ്പവും ചേര്‍ന്നിട്ടില്ല, എനിക്ക് പരിശീലനവും ലഭിച്ചിട്ടില്ല. ഞാന്‍ ജിംനാസ്റ്റിക്‌സ് മാത്രമാണ് ചെയ്യുന്നത്' എന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹോജാബ്രി വ്യക്തമാക്കി.

Watch: An Iranian teenager was arrested for posting dance videos on Instagram, Iran, News, Dance, Social Network, Religion, Video, Protesters, Controversy, World

അതേസമയം അറസ്റ്റ് ചെയ്തതു മുതല്‍ നൂറുകണക്കിന് ആളുകളാണ് ഹോജാബ്രിയുടെ ഡാന്‍സിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഹോജാബ്രിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുനുള്ള ആളുകള്‍ പ്രതിഷേധം നടത്തിയിരുന്നു. നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ആളുകള്‍ പ്രതിഷേധം അറിയിച്ചത്. കൂടാതെ ഇറാനിയന്‍ സ്ത്രീകള്‍ പൊതുസ്ഥലത്ത് വച്ച് നൃത്തം ചെയ്യുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തും പ്രതിഷേധം അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Watch: An Iranian teenager was arrested for posting dance videos on Instagram, Iran, News, Dance, Social Network, Religion, Video, Protesters, Controversy, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?