മിസൗരി ബോട്ടപകടത്തില്‍ 17 മരണം; മരിച്ചവരില്‍ ഒന്‍പത് പേര്‍ ഒരേ കുടുംബാംഗങ്ങള്‍

മിസൗരി(യുഎസ്): (www.kvartha.com 22.07.2018) മിസൗരിയിലെ തടാകത്തില്‍ ബോട്ട് മുങ്ങി 17 മരണം. മരിച്ചവരില്‍ ഒരു കുടുംബത്തിലെ 9 പേരും ഉള്‍പ്പെടും. കനത്ത് കാറ്റിനെ തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. ബ്രാന്‍സണ്‍ നഗരത്തിന് പുറത്തുള്ള ടേബിള്‍ റോക്ക് ലേക്കിലാണ് അപകടമുണ്ടായത്.

രണ്ടാം ലോക മഹായുദ്ധകാലത്തെ രീതിയില്‍ നിര്‍മ്മിച്ച ബോട്ടില്‍ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കുട്ടികളും ഇതിലുണ്ടായിരുന്നു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍ ഓളത്തില്‍ അകപ്പെട്ട് ബോട്ട് മുങ്ങുകയായിരുന്നു.

Missouri boat accident kills 17, including 9 from one family

ബോട്ടില്‍ കയറുമ്പോള്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കാന്‍ ബോട്ട് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കുടുംബത്തിലെ 9 പേരെ നഷ്ടമായ കോള്‍മാന്‍ പറയുന്നു.

ഒരു വയസുള്ള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കാറ്റ് വീശുമ്പോള്‍ രണ്ട് ഡക്ക് ബോട്ടുകളാണ് തടാകത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണം സുരക്ഷിതമായി തീരത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: She said the captain of the boat told them when they were in the lake not to put their life jackets on, an action she believed cost lives. The crew was warned to get in and out of the lake quickly as a storm was approaching, she said.

Keywords; World, US, Boat accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?