വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 02.07.2018) വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഭീമനടി പ്ലാച്ചിക്കരയിലെ പി വി രജ്ഞിത്തി(26) നെയാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാല്‍ ടൗണില്‍ വെച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടിയെ പിന്നീട് മൊബൈല്‍ ഫോണില്‍ സൗഹൃദം പുതുക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടു പോയി പലതവണകളിലായി പീഡിപ്പിച്ചു എന്നാണ് പരാതി.

എന്നാല്‍ പിന്നീട് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ രജ്ഞിത്ത് ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് രഞ്ജിത്തിന് ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കളോട് വിവരം പറയുകയും ചൈല്‍ഡ്‌ലൈന്‍ അധികൃതരുമായി ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ ശ്രീജിത്തിനെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Sews, Vellarikundu, Marriage, Molestation, Youth, Arrest,17 year old, Youth arrested for molesting 17 year old. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?