പച്ചമരത്തണലില്‍: ഹ്രസ്വചിത്രം ആദ്യപ്രദര്‍ശനം 17ന് ടൗണ്‍ ഹാളില്‍

കാസര്‍കോട് (www.evisionnews.co): സി.എച്ച് സെന്റര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജീവകാരുണ്യത്തിന്റെ രാഷ്ട്രീയം എന്ന ആശയത്തില്‍ കൊര്‍ദോവ ക്രിയേഷന്‍സ് നിര്‍മിച്ച ഹ്രസ്വചിത്രം പച്ചമര തണലില്‍ ജൂലൈ 17ന് 11മണിക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ സ്വിച്ച് ഓണ്‍ ചെയ്യും. അബ്ദുല്ല ഉദുമയാണ് കഥ, തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. കൊടിയുടെ നിറത്തിനപ്പുറം മാനവിക മൂല്യങ്ങള്‍ക്കാണ് നാം വില കല്‍പ്പിക്കേണ്ടതെന്ന സന്ദേശവും ജീവകാരുണ്യത്തിന്റെ രാഷ്ട്രീയമെന്ന ആശയുമാണ് പത്തുമിനുറ്റ് ദൈര്‍ഘ്യമുള്ള 'പച്ചമരതണലില്‍' നല്‍കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?