സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിന് ചൊവ്വാഴ്ച (17.07.2018) എസ് ഡി പി ഐ ഹര്‍ത്താല്‍
കൊച്ചി: (www.kvartha.com 16.07.2018) സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച (17.07.2018) എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അഭിമന്യൂ വിഷയത്തില്‍ എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്താനെത്തിയപ്പോഴായിരുന്നു നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി അഡ്വ. റോയ് അറക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി തുടങ്ങി ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണിവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Keywords: SDPI, Harthal, News, Politics, Arrested, Murder case, SDPI Harthal on Tuesday
എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി അഡ്വ. റോയ് അറക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി തുടങ്ങി ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണിവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Powered by Info News For You

Comments
Post a Comment