ദേശീയപാതയില്‍ നീണ്ടകര മുതല്‍ കന്നേറ്റി വരെ വാഹനാപകടം വര്‍ധിക്കുന്നു; ആറുമാസത്തിനുള്ളില്‍ മരിച്ചത് 17 പേര്‍
ചവറ:(www.kvartha.com 01/07/2018) ദേശീയപാതയില്‍ നീണ്ടകര മുതല്‍ കന്നേറ്റി വരെയുള്ള ഭാഗങ്ങളില്‍ വാഹനാപകടവും അതുമൂലമുണ്ടാകുന്ന മരണങ്ങളും പതിവാകുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇവിടെ നടന്ന അപകടങ്ങളില്‍ പതിനേഴ് പേരാണ് മരണപ്പെട്ടത്. 2017ല്‍ മാത്രം 42 പേര്‍ വിവിധ അപകടങ്ങളില്‍ മരിച്ചതായി പോലീസ് രേഖകളില്‍ പറയുന്നു.
നീണ്ടകര, വേട്ടുതറ, ജോയിന്റ് ജങ്ഷന്‍, പുത്തന്‍തുറ, ചവറ, കൊറ്റംകുളങ്ങര, തട്ടാശ്ശേരി, ശങ്കരമംഗലം, ടൈറ്റാനിയം, ഇടപ്പള്ളിക്കോട്ട, കുറ്റിവട്ടം, കന്നേറ്റി എന്നീഭാഗങ്ങളിലാണ് വാഹനാപകടം പതിവാകുന്നത്. വെള്ളിയാഴ്ച രാവിലെ ചവറ ബസ് സ്റ്റാന്റിന് സമീപം കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ പതിനൊന്നു വയസുകാരിയുടെ മരണവും അതിനൊരാഴ്ച മുമ്പ് ശങ്കരമംഗലം ജങ്ഷന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് വയസുകാരിയും മരിച്ചിരുന്നു. ഈ രണ്ട് അപകടങ്ങളിലും ഉള്‍പ്പെട്ട പത്തുപേരെയും കാറുകള്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ വ്യാഴം രാത്രി ഒമ്പതിന് ശങ്കരമംഗലം ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റിരുന്നു. മൂന്ന് മാസം മുമ്പ് ഇടപ്പള്ളിക്കോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുട്ടി മരണപ്പെടുകയും നാലുപേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് ശങ്കരമംഗലം എസ്.ബി.ഐയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പ്രാക്കുളം സ്വദേശി ശ്യം ദയാല്‍ മരണപ്പെട്ടത്. തട്ടാശ്ശേരി എം.എല്‍.എ ഓഫീസിനു മുമ്പിലുണ്ടായ അപകടത്തിലും മറ്റൊരു ബൈക്ക് യാത്രക്കാരനും കൊല്ലപ്പെട്ടിരുന്നു. അപകടങ്ങള്‍ കൂടുതലും വരുത്തിവയ്ക്കുന്നത് കെ.എസ്.ആര്‍.ടി.സി ബസുകളാണ്. ഇരുചക്ര വാഹനക്കാരെ അവഗണിച്ചുകൊണ്ട് ഓവര്‍ടേക്ക് ചെയ്ത് കയറുന്നത് കെ.എസ്.ആര്‍.ടി.സി അപകടം വരുത്തുവാന്‍ കാരണമാകുന്നു.
ശങ്കരമംഗലം ജങ്ഷന് സമീപമാണ് ഏറെയപകടവും നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമായി നൂറുകണക്കിനാളുകളാണ് ദിവസവും ഇവിടെ വന്നുപോകുന്നത്. ഇതുകൂടാതെ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങളുടെ തിരക്കും ഇവിടെയേറെയാണ്. ട്രാഫിക്ക് സിഗ്‌നല്‍ ലൈറ്റില്ലാത്തതും ജങ്ഷനില്‍ വെണ്ടത്ര സ്ഥലസൗകര്യം ഇല്ലാത്തതും ജനത്തിരക്കെറുന്നതും വാഹനപെരുപ്പവുമാണ് അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം. ശങ്കരമംഗലം ജങ്ഷനില്‍ ട്രാഫിക്ക് സിഗ്‌നല്‍ ലൈറ്റ് അടിയന്തരമായും സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Accident, Increased, Police, Accidents increased day to day in Neendakara to Kanneti

Powered by Info News For You

Comments
Post a Comment