മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ 16 പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിനിരയായിരുന്നുവെന്ന് മെഡിക്കല്‍ റിപോര്‍ട്ട്
മുസാഫര്‍നഗര്‍: (www.kvartha.com 22.07.2018) മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തിയ 21 പെണ്‍കുട്ടികളില്‍ 16 പേര്‍ ലൈംഗീക പീഡനത്തിനിരയായെന്ന് മെഡിക്കല്‍ റിപോര്‍ട്ട്. ബാക്കിയുള്ള 8 കുട്ടികളുടെ കൂടി മെഡിക്കല്‍ റിപോര്‍ട്ട് കിട്ടാനുണ്ട്. പീഡിപ്പിക്കുമ്പോള്‍ ചില പെണ്‍കുട്ടികള്‍ക്ക് 7 വയസേ പ്രായം ഉണ്ടായിരുന്നുള്ളുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. പറ്റ്‌ന മെഡിക്കല്‍ കോളേജിലാണ് പെണ്‍കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്.
പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്ന് മുസാഫര്‍പൂര്‍ എസ് എസ് പി ഹര്‍പ്രീത് കൗര്‍ പറഞ്ഞു. സേവ സങ്കല്പ് ഇവം വികാസ് സമിതിയിലെ കുട്ടികളാണ് പീഡനത്തിനിരയായത്. ബ്രജേഷ് ഠാക്കൂര്‍, വിനീത് കുമാര്‍ എന്നിവരാണ് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സോഷ്യല്‍ ഓഡിറ്റിനെത്തിയപ്പോഴാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടിയ പോലീസ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി.
ബ്രജേഷും വിനീതും മാത്രമല്ല പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചിരിക്കുന്നത്. പല അവസരങ്ങളിലും ഇവര്‍ പെണ്‍കുട്ടികളെ പുറത്തേയ്ക്ക് എത്തിച്ചുനല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. പെണ്‍കുട്ടികളെ ശാരീരികമായി ഉപയോഗിക്കാന്‍ ചിലര്‍ അഭയകേന്ദ്രത്തിലേയ്ക്ക് വന്നുപോയിരുന്നുവെന്നും പോലീസ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: An FIR was lodged in this case after which Thakur, who owns the shelter home along with Kumar, member of child welfare committee along with seven other female staffs working there were arrested.
Keywords: National, Muzaffarpur, Abuse

Powered by Info News For You

Comments
Post a Comment