ഒടുവില്‍ നാനോ കാറും കെട്ടിപ്പൂട്ടുന്നു; കഴിഞ്ഞ വര്‍ഷം ജൂണില്‍ 167 കാറുകള്‍ വിറ്റപ്പോള്‍ ഇത്തവണ പോയത് 3 എണ്ണം മാത്രം, ഇല്ലാതാകുന്നത് ലോകത്തിലെ ഏറ്റവും വില കുറഞ്ഞതെന്ന് പരിചയപ്പെടുത്തിയ കാര്‍
ന്യൂഡല്‍ഹി: (www.kvartha.com 05.07.2018) ഒടുവില്‍ നാനോ കാറും പടിയിറങ്ങുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 167 കാറുകള്‍ വിറ്റപ്പോള്‍ ഇത്തവണ പോയത് വെറും മൂന്നെണ്ണം മാത്രമാണ്. നാനോ പടിയിറങ്ങുന്നതോടെ ഇല്ലാതാകുന്നത് ലോകത്തിലെ ഏറ്റവും വില കുറഞ്ഞതെന്ന് പരിചയപ്പെടുത്തിയ കാറാണ്.
ജൂണ്‍ മാസം ഒറ്റ കാര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചത്. ഇതാണ് നാനോ കാറിന്റെ നിര്‍മാണം ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് അവസാനിപ്പിക്കുകയാണെന്ന പ്രചരണത്തിന് കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ 'ബ്രെയിന്‍ ചൈല്‍ഡ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാനോയുടെ മൂന്ന് കാറുകള്‍ മാത്രമാണ് ജൂണ്‍ മാസത്തില്‍ വിറ്റഴിഞ്ഞത്. ജൂണ്‍ മാസത്തില്‍ കയറ്റുമതിയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമാണ് നാനോ എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 167 കാറുകള്‍ വിറ്റപ്പോള്‍ 25 നാനോ കയറ്റുമതിയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ നാനോ 2019ന് അപ്പുറം കടക്കില്ലെന്ന് തങ്ങള്‍ക്കറിയാമെന്ന് കമ്പനി വക്താവ് പറഞ്ഞു. കാറിന്റെ നിര്‍മാണം നിലനില്‍ക്കണമെങ്കില്‍ പുതിയ നിക്ഷേപം വേണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കസ്റ്റമര്‍ ഡിമാന്റുള്ള കീ മാര്‍ക്കറ്റുകള്‍ക്ക് വേണ്ടി ഉത്പാദനം തുടരുമെന്നും വക്താവ് വ്യക്തമാക്കി.

Keywords: End of the road for Tata's Nano? Just 1 unit produced in June, New Delhi, News, Business, Investment, National.
Powered by Info News For You

Comments
Post a Comment