ശക്തമായ കാറ്റും മഴയും; മരം വീണ് 15 പോസ്റ്റുകള്‍ തകര്‍ന്നു, പ്രദേശം ഇരുട്ടിലായി, നന്നാക്കാന്‍ പാടുപെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍

ഉപ്പള: (www.kasargodvartha.com 13.07.2018) ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകിവീണ് 15 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. കെ എസ് ഇ ബി ഉപ്പള സെക്ഷന് കീഴിലാണ് 15 ഓളം പോസ്റ്റുകള്‍ തകര്‍ന്നത്. ഉപ്പള മൂസോടി ശാരദ നഗറില്‍ മരം വീണ് ട്രാന്‍സ്‌ഫോര്‍മറും വൈദ്യുതി പോസ്റ്റും തകര്‍ന്നുവീണു. ഇതോടെ പ്രദേശം ഇരുട്ടിലായി.

മരം വീണത് റോഡിന് കുറുകെയായതിനാല്‍ വാഹനഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞ് കെഎസ്ഇബി ഉപ്പള സെക്ഷന്‍ ഓഫീസര്‍മാരായ അബ്ദുല്‍ ഖാദര്‍, നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ മരം മുറിച്ചുമാറ്റി വൈദ്യുതി പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Keywords: Kasaragod, Kerala, news, Uppala, Electric post, Rain, Heavy Rain: 15 Electric post collapsed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?