150 ന്റെ നിറവില്‍ ലുലു ഗ്രൂപ്പ്; ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദില്‍ ഉദ്ഘാടനം ചെയ്തു
റിയാദ്: (www.kvartha.com 18.07.2018) വാണിജ്യ മേഖലയിലെ കുതിപ്പിന്റെ പ്രതീകമായ ലുലു ഗ്രൂപ്പിന്റെ 150 -ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗദി ജനറല്‍ ഇന്‍ വെസ്റ്റ്‌മെന്റ് അതോറിറ്റി ഗവര്‍ണ്ണര്‍ (സാജിയ) എഞ്ചിനിയര്‍ ഇബ്രാഹിം അല്‍ ഒമറാണ് ലുലുവിന്റെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദിലെ യാര്‍മുഖില്‍ ഉദ്ഘാടനം ചെയ്തത്.
സാജിയ ഡെപ്യൂട്ടി ഗവര്‍ണര്‍ ഇബ്രാഹിം അല്‍ സുവൈല്‍, സൗദിയിലെ യുഎഇ സ്ഥാനപതി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവെദ്, ലുലു ചെയര്‍മാന്‍ എം എ യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ഡയറക്ടര്‍ എം എ സലീം, ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് എന്നിവരും സംബന്ധിച്ചു.
പ്രിന്‍സ് തുര്‍ക്കി അല്‍ ഫര്‍ഹാന്‍, മുഹമ്മദ് അല്‍ സുദൈരി രാജകുമാരന്‍, മറ്റ് രാജകുടുംബാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, ചേംബര്‍ പ്രതിനിധികള്‍ എന്നിവരടക്കം നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ സാധിച്ച ലുലുവിന്റെ വിജയകരമായ വളര്‍ച്ചയുടെ പുതിയ നാഴികകല്ലാണിതെന്ന് ലുലു ഗ്രൂപ്പ് ഭചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. സൗദിയില്‍ ലുലുവിന്റെ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും. 2020 ആകുമ്പോഴേക്കും 1 ബില്യണ്‍ സൗദി റിയാല്‍ (2000 കോടി രൂപ) മുതല്‍ മുടക്കില്‍ 15 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കും.

റിയാദില്‍ മൂന്നെണ്ണവും, താബൂക്ക്, ദമാം എന്നിവിടങ്ങളില്‍ ഒരോന്ന് വീതവും ഉള്‍പ്പെടെയാണിത്. 3000 സൗദി പൗരന്മാര്‍ സൗദിയില്‍ ലുലുവില്‍ ജോലി ചെയ്യുന്നുണ്ട്. 2020 ആകുമ്പോഴേക്കും ഇത് 6000 ആകും. ഇത് കൂടാതെ എല്ലാ തലങ്ങളിലും മികച്ച പരിശീലനം സൗദികള്‍ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയില്‍ 200 മില്യണ്‍ റിയാല്‍ നിക്ഷേപത്തില്‍ ആധുനിക് രീതിയിലുള്ള ലോജിസ്റ്റിക്‌സ് സെന്റര്‍ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.

2.20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് റിയാദിലെ യാര്‍മുഖ് അത്യാഫ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. സൗദിയിലെ 13 -ാമത്തെയും. ഗ്രോസറി, പച്ചക്കറികള്‍, ഗാര്‍ഹിക ഉല്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഐടി, സ്‌പോര്‍ട്‌സ് എന്നിവയുള്‍പ്പെടെയുള്ള ഉല്പന്നങ്ങളുടെ വിശാലയമായ ശേഖരമാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ സജ്ജമാക്കിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Gulf, Riyadh, Saudi Arabia, M.A.Yusafali, Inauguration, Business, Lulu Group 150th hypermarket inaugurated.
Powered by Info News For You

Comments
Post a Comment