ബാങ്കോക്കില്‍ നിന്നും ഫ്രാന്‍സിലേയ്ക്ക് പറക്കുന്നതിനിടയില്‍ യുവതിയുടെ 150,000 ഡോളര്‍ വിലവരുന്ന വജ്രമോതിരം നഷ്ടമായി; മടക്കയാത്രയ്ക്കിടയില്‍ ദുബൈ എയര്‍പോര്‍ട്ടിലെത്തിയ യുവതിയെ കാത്തിരുന്നത് അല്‍ഭുതം

ദുബൈ: (www.kvartha.com 18.07.2018) ബാങ്കോക്കില്‍ നിന്നും ഫ്രാന്‍സിലേയ്ക്ക് പറക്കുന്നതിനിടയില്‍ യുവതിക്ക് ഒന്നര ലക്ഷം ഡോളറിന്റെ വജ്രമോതിരം നഷ്ടമായി. ട്രാന്‍സിറ്റിനിടയില്‍ ദുബൈ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ വിഭാഗത്തില്‍ ഷോപ്പിംഗ് നടത്തുന്നതിനിടയിലാണ് മോതിരം നഷ്ടമായ കാര്യം യുവതി അറിയുന്നത്. യാത്ര ചെയ്ത വിമാനത്തിന്റെ റിയര്‍ സീറ്റ് പോക്കറ്റില്‍ അവര്‍ മോതിരം മറന്നുവെച്ചിരുന്നു. ഇതോടെ യുവതി ദുബൈ പോലീസില്‍ വിവരമറിയിച്ചു. യുവതി എയര്‍പോര്‍ട്ട് വിടും മുന്‍പേ മോതിരം കണ്ടെത്തി നല്‍കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ യുവതി കണ്ണീരോടെ ഫ്രാന്‍സിലേയ്ക്ക് തിരിച്ചു.

Gulf, UAE, Dubai

എന്നാല്‍ മടക്കയാത്രയ്ക്കിടെ ദുബൈ എയര്‍പോര്‍ട്ടിലെത്തിയ യുവതിയെ കാത്ത് ഒരല്‍ഭുതമുണ്ടായിരുന്നു. എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3യിലെത്തിയ യുവതിയെ കാത്തിരുന്നത് തന്റെ നഷ്ടമായ വജ്രമോതിരമായിരുന്നു. പോര്‍ട്ട്‌സ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അല്‍ തയര്‍ അഹമ്മദ് മുഹമ്മദ് ബിന്‍ തനിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മോതിരത്തിനായുള്ള തിരച്ചില്‍ നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: When she returned from her trip and again stopped in Dubai, the guards in Airport Terminal 3 greeted her with the lost ring, as related by Major General Al-Tayyar Ahmed Mohammed Bin Thani, Assistant Commander-in-Chief of Ports Affairs.

Keywords: Gulf, UAE, Dubai



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?