ജലസമൃദ്ധി 150 പുതിയ കുളങ്ങള്‍ നിര്‍മ്മിച്ചു

കൊച്ചി: (www.kvartha.com 06.07.2018) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ജലസമൃദ്ധി പദ്ധതിയില്‍ ജില്ലയില്‍ 150 കുളങ്ങള്‍ നിര്‍മിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം കാലവര്‍ഷാരംഭത്തിനു മുമ്പായി ജില്ലയില്‍ 123 പുതിയ കുളങ്ങള്‍ നിര്‍മ്മിക്കുന്നതിന് നേരത്തെ ലക്ഷ്യമിട്ടിരുന്നു.

പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കുളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള ജലസമൃദ്ധി 2018 പദ്ധതിയ്ക്ക് സമാപനം കുറിച്ചു. മഴയ്ക്ക് മുമ്പായി പുതിയ കുളങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതിലൂടെ ജില്ല നേരിടുന്ന കടുത്ത ജലക്ഷാമം ഒരു പരിധി വരെ പരിഹരിക്കുന്നതിനും ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും കഴിയും. കൂടാതെ കാര്‍ഷിക മേഖലയുടെ വികസനത്തിലൂടെ കുടുംബങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

150 new pond constructed, Kochi, News, Inauguration, District Collector, Drinking Water, Farmers, Family, Kerala

സമാപനചടങ്ങില്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോണി, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവന്‍, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ്‌സ് മാമ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു ടി. പോള്‍ കൃതജ്ഞത രേഖപ്പെടുത്തി. നേരത്തെ ഏപ്രില്‍ 29ന് കുന്നുകര ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലുള്ള ചാലക്കാപ്പറമ്പ് കുളം നിര്‍മിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലയില്‍ 53 ഗ്രാമപഞ്ചായത്തുകളിലായാണ് 150 കുളങ്ങള്‍ നിര്‍മ്മിച്ചത്. കുളങ്ങളുടെ നിര്‍മ്മാണത്തിനായി മാത്രം 30,375 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്.

ആകെ 68,87,381/ രൂപ ചെലവഴിച്ചു; ഇതില്‍ 65,90,666/ രൂപ തൊഴിലാളികള്‍ക്കുള്ള വേതനം മാത്രമായി നല്‍കിയെന്നു ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ.ജി. തിലകന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 150 new pond constructed, Kochi, News, Inauguration, District Collector, Drinking Water, Farmers, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?