അമ്മയും മകളും അന്തിയുറങ്ങുന്നത് ആടുകള്‍ക്കൊപ്പം; 15 വയസിനു ശേഷം 52 കാരിയായ മകള്‍ പുറംലോകം കണ്ടിട്ടില്ല, നാരായണിക്കും മകള്‍ സരോജിനിക്കും കൈത്താങ്ങുമായി ജനമൈത്രി പോലീസും വിദ്യാര്‍ത്ഥികളും

കുണിയ: (www.kasargodvartha.com 24.07.2018) അമ്മയും മകളും അന്തിയുറങ്ങുന്നത് ആടുകള്‍ക്കൊപ്പം. 15 വയസിനു ശേഷം 52 കാരിയായ മകള്‍ പുറംലോകം കണ്ടിട്ടില്ല. 75 കാരിയായ മാതാവ് നാരായണിക്കും മകള്‍ സരോജിനിക്കും കൈത്താങ്ങുമായി ജനമൈത്രി പോലീസും വിദ്യാര്‍ത്ഥികളുമെത്തി. കുണിയ രിഫാഇ പള്ളിക്കു പടിഞ്ഞാറ് ഭാഗത്തെ ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് രണ്ട് സ്ത്രീ ജന്മങ്ങള്‍ നാളിത്രയായിട്ടും കഴിഞ്ഞുവന്നിരുന്നത്. നിത്യചിലവിനു വേണ്ടി ആടുവളര്‍ത്തല്‍ നടത്തുന്ന ഇവര്‍ ആടുകള്‍ക്കൊപ്പം തന്നെയാണ് കിടന്നുറങ്ങുന്നതും.

15 ലേറെ ആടുകളുണ്ടെങ്കിലും ഇതിനൊന്നും പ്രത്യേക കൂടില്ല. ഇവരുടെ ആടുകള്‍ക്ക് 10,000 വരെയുള്ള വില കിട്ടുമെങ്കിലും 1,500 രൂപയ്്ക്ക് ചില ഇടനിലക്കാര്‍ ആടുകള്‍ വാങ്ങി കൊണ്ടുപോവുകയാണ് ചെയ്തുവന്നിരുന്നത്. ബേക്കല്‍ ജനമൈത്രി പോലീസിന്റെ ഗൃഹസന്ദര്‍ശനത്തിനിടയിലാണ് ഇവരുടെ ദുരിത ജീവിതം പുറംലോകമറിഞ്ഞത്. 30 വര്‍ഷമായി പുറംലോകവുമായി ബന്ധമില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു ഇവര്‍ ജീവിച്ചു വന്നിരുന്നതെന്ന് ബേക്കല്‍ എസ് ഐ വിനോദ് കുമാര്‍, ജനമൈത്രി പോലീസ് കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ കൂടിയായ എ എസ് ഐ എ.എന്‍ സുരേഷ് കുമാര്‍, സിപിഒ ശ്രീരാഗ്, വനിതാ സിപിഒ രജിത എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

10 സെന്റ് പുരയിടത്തിലെ ചിതലരിച്ച വാതിലുകള്‍ക്ക് പകരം തുണികള്‍ മറച്ചു കെട്ടിയാണ് ഇവര്‍ 'സുരക്ഷിതരായി' കഴിഞ്ഞുകൂടിയത്. ആടിനെ വിറ്റുകിട്ടുന്ന ചെറിയ തുക കൊണ്ടാണ് ഇവര്‍ ജീവിതം തള്ളിനീക്കി വന്നത്. പലപ്പോഴും മുഴുപട്ടിണിയാണ്. പോഷകാഹാരമില്ലാത്തതിനാല്‍ രണ്ടു പേരുടെയും ആരോഗ്യനിലയും പരിതാപകരാവസ്ഥയിലാണ്. വീടിന് നമ്പറോ, റേഷന്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ ഒന്നും തന്നെ ഇവര്‍ക്കില്ലാത്തതിനാല്‍ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. വൈദ്യുതിയില്ലാത്ത വീട്ടില്‍ കുടിവെള്ളവും ശൗചാലയവുമില്ലാതെയാണ് ഇവര്‍ ഇത്രയും കാലം ആടുകള്‍ക്കൊപ്പം കഴിഞ്ഞുവന്നത്.

ജനമൈത്രി പോലീസും കുണിയയിലെ വിദ്യാര്‍ത്ഥികളും ഇവര്‍ക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളുമായി വീട്ടിലെത്തി.



Keywords: Kasaragod, Kerala, news, Kuniya, Police, helping hands, Top-Headlines, Police and students visits Narayani, Sarojini with helping hands
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?