സ്‌കൂള്‍വിട്ട് കളിക്കാന്‍ പോയ 14കാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചന്തേര (www.evisionnews.co): സ്‌കൂള്‍വിട്ട് കളിക്കാന്‍ പോയ 14കാരനെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ആയിറ്റി പൊയ്യക്കടവിലെ കെ.എന്‍.പി മുസ്തഫ (മലേഷ്യ)- സുലൈഖ ദമ്പതികളുടെ മകന്‍ ടി.പി മുഷ്‌റഫ് (14) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വെള്ളക്കെട്ടില്‍ ചെളിയില്‍ താണുപോയ വിദ്യാര്‍ത്ഥിയെ പുറത്തെടുത്ത് തൃക്കരിപ്പൂര്‍ ആശുപത്രിയിലും നിലഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരങ്ങള്‍: മുബഷിര്‍, മുഹമ്മദ് (ഇരുവരും വിദ്യാര്‍ത്ഥികള്‍), ഇബ്രാഹിം.
Powered by Info News For You

Comments
Post a Comment