ജെയിംസ് പന്തമാക്കലിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ്; പിടികൂടിയത് കോടികള്‍ വിലമതിക്കുന്ന സ്ഥലമിടപാടിന്റെ 149 രേഖകള്‍, വീട്ടില്‍ നിന്നും 49,000 രൂപയും 30 പവന്‍ സ്വര്‍ണവും കണ്ടെടുത്തു, അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പോലീസില്‍ പരാതി നല്‍കി
ചിറ്റാരിക്കാല്‍: (www.kasargodvartha.com 06.07.2018) ജനകീയ വികസന മുന്നണി (ഡിഡിഎഫ്) നേതാവും ഈസ്റ്റ്എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജെയിംസ് പന്തമാക്കലിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കോടികളുടെ സ്ഥലമിടപാടിന്റെ 149 രേഖകള്‍ കണ്ടെടുത്തു. ഇവ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയതായി വിജിലന്‍സ് സംഘം അറിയിച്ചു. ഇവ കൂടാതെ വീട്ടില്‍ നിന്നും 49,000 രൂപയും 30 പവന്‍ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്.
പഞ്ചായത്ത് മെമ്പര്‍, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ജെയിംസ് പന്തമാക്കല്‍ ജനസേവകനെന്ന നിലയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സിന് തെളിവ് ലഭിച്ചിരിക്കുന്നത്. വരുമാനത്തിന്റെ 98 ശതമാനത്തില്‍ കൂടുതല്‍ സ്വത്ത് വകകള്‍ വാങ്ങി കൂട്ടിയതിന്റെ രേഖകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.
അതെ സമയം അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സജിന്‍സച്ചിന്‍ ജെയിംസിനെതിരെ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി.ജെയിസിനെതിരെ കേസെടുക്കുന്നതിനായി പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. റെയിഡിനിടെ ബഹളം വെച്ചും പോലീസില്‍ റെയിഡ് നടത്തുന്ന ഉദ്യോഗസ്ഥര്‍ പണം മോഷ്ടിച്ചുവെന്നതതരത്തിലുള്ള വ്യാജ പരാതി നല്‍കിയതായും വിജിലന്‍സ് പരാതിയില്‍ സൂചിപ്പിച്ചതായാണ് വിവരം. ഇതിനെല്ലാം വിജിലന്‍സിനെ റെയിഡില്‍ സഹായിച്ച മൂന്ന് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷികളാണ്.
ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ജെയിംസ് പന്തമാക്കലിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ സ്ഥലം ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെയും രേഖകള്‍ പിടിച്ചെടുത്തുത്തതോടെ ജെയിംസിനെതിരെയും ഭരണം നടത്തുന്ന ഡി ഡി എഫിനെതിരെയും ശക്തമായ ജനവികാരം ഉയര്‍ന്നു വന്നിട്ടുണ്ട്. വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ജെയിംസിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി തെളിയിക്കുന്ന രേഖകളാണ് പിടികൂടിയത്.
കാസര്‍കോട് ജില്ലാ കളക്ടറും ജില്ലാ പോലീസ് ചീഫും അനുവദിച്ചു കൊടുത്ത റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു റെയ്ഡും രേഖകള്‍ പിടിച്ചെടുത്തതും. വീട്ടിലും ഓഫീസിലും നടന്ന പരിശോധന രാത്രി വരെ നീണ്ടുനിന്നിരുന്നു. പിടിച്ചെടുത്ത മുഴുവന്‍ രേഖകളുടെയും പകര്‍പ്പുകള്‍ വീട്ടുകാര്‍ക്ക് കൈമാറി സാക്ഷ്യപ്പെടുത്തി വാങ്ങിയതിന് ശേഷമാണ് വിജിലന്‍സ് പ്രത്യേക സംഘം മടങ്ങിയത്. രേഖകളെല്ലാം പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിനിടെ റെയ്ഡ് നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ റെയ്ഡ് ഉദ്ദേശിച്ച രീതിയില്‍ പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞില്ലെന്ന് വിജിലന്‍സ് പോലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നു. തന്റെ വീട്ടില്‍ നിന്നും റെയിഡിനിടെ 22,000 രൂപ നഷ്ടപ്പെട്ടതായി ജെയിംസ് പേലീസില്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിലും ജയിംസ് പന്തമാക്കലിന്റെ വീട്ടിലും വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പിമാരായ എസ്. ഷാനവാസ്, എ.സി ചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ ഗണേശ് കുമാര്‍, സുരേഷ്, ശശികുമാര്‍, സജിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈസ്റ്റ് എളേരിയിലെ ഒരു വിവരാവകാശപ്രവര്‍ത്തകന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജെയിംസ് പന്തമാക്കലിനെതിരെ നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ജയിംസ് പന്തമാക്കല്‍ നിരവധി സ്വത്തു വകകള്‍ സമ്പാദിച്ചതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച വൈകിട്ട് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അതിരാവിലെ തന്നെ കോഴിക്കോട് നിന്നുള്ള വിജിലന്‍സ് സംഘം ജയിംസ് പന്തമാക്കലിന്റെ വീട്ടിലെത്തിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ബോധ്യപ്പെട്ടതോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് വിജിലന്‍സ്.
Related News:
വിജിലന്‍സ് കേസില്‍ പ്രതിയായ ജനകീയ വികസന മുന്നണി നേതാവ് ജെയിംസ് പന്തമാക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്
വിജിലന്‍സ് റെയ്ഡ് നടന്നുകൊണ്ടിരിക്കെ വീട്ടില്‍ നിന്നും 22,000 രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കല്‍ പോലീസില്‍; റെയ്ഡ് തടസപ്പെടുത്താനുള്ള നീക്കമാണെന്ന് സംശയം
ജനകീയ വികസന മുന്നണി നേതാവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജയിംസ് പന്തമാക്കലിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി, റെയ്ഡ് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chittarikkal, Kasaragod, Kerala, James Panthamakkal issue, Panchayat Vice President, Vigilance raid in James Panthamakkal's house; 149 documents, 46,000 cash, 30 sovereign gold seized

Powered by Info News For You

Comments
Post a Comment