മാതാവിന്റെ ഒത്താശയോടെ 13 കാരിയെ 80കാരനടക്കം നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; 5 പേര്‍ക്കെതിരെ കേസ്

പടന്നക്കാട്: (www.kasargodvartha.com 07.07.2018) മാതാവിന്റെ ഒത്താശയോടെ 13 കാരിയെ എണ്‍പതുകാരനടക്കം നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിനടുത്തുള്ള 13 വയസുകാരിയാണ് ജൂണ്‍ മാസം മുതല്‍ തുടര്‍ച്ചയായി ക്രൂരപീഡനത്തിനിരയായത്. സംഭവത്തില്‍ മാതാവടക്കം അഞ്ചു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് കേസെടുത്തു. ഇതില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞാണിക്കടവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ബാബു, അനന്തംപള്ളയിലെ അഷറഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ പടന്നക്കാട്ടെ മണ്ണും കല്ലും മൊത്തമായി എടുത്ത് വില്‍പ്പന നടത്തുന്ന മേസ്തിരി എറമുല്ലാന്‍(80), ഞാണിക്കടവിലെ കൂലിപ്പണിക്കാരനായ ഹസൈനാര്‍ എന്നിവരെ പിടികിട്ടാനുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അറസ്റ്റിലായ ബാബു. ബാബുവിനെയും അഷറഫിനെയും ഉച്ചയോടെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.


നീലേശ്വരത്ത് സാധനങ്ങള്‍ വാങ്ങാനായി ഉമ്മയോടൊപ്പം പോയപ്പോഴാണ് പെണ്‍കുട്ടിയെ ബാബു ആദ്യമായി പീഡിപ്പിക്കുന്നത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓട്ടോ നിര്‍ത്തിയ ശേഷം മാതാവ് ഫാന്‍സി കടയിലേക്ക് പോയപ്പോള്‍ ഓട്ടോറിക്ഷയില്‍ തനിച്ചായ പെണ്‍കുട്ടിയെ റിക്ഷയുടെ കര്‍ട്ടന്‍ താഴ്ത്തി ബാബു ദേഹത്ത് പിടിച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പല പ്രാവശ്യങ്ങളിലായി പീഡനം ആവര്‍ത്തിച്ചതായും പെണ്‍കുട്ടി പറയുന്നു.

മറ്റു മൂന്നുപേരും ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവ സമയങ്ങളില്‍ വീട്ടിലുണ്ടായിരുന്ന മാതാവാണ് ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്തത്. ഉമ്മയെ തേടി പലപ്പോഴും നിരവധി പേര്‍ അസമയങ്ങളില്‍ വീട്ടിലെത്താറുണ്ടെന്നും വീട്ടിലെത്തുന്നവരും ഉമ്മയും മണിക്കൂറുകളോളം അടച്ചിട്ട മുറിയില്‍ കഴിയാറുണ്ടെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ശാരീരിക പീഡനം നടന്നതായും പരിശോധനയില്‍ കണ്ടെത്തി. സ്‌കൂളില്‍ പലപ്പോഴും പെണ്‍കുട്ടി അസ്വസ്ഥത കാണിക്കുന്നത് കണ്ട അധ്യാപകര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് മാതാവിന്റെ ഒത്താശയോടെ നടത്തുന്ന ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിഞ്ഞത്. സ്‌കൂളധികൃതര്‍ സംഭവം ചൈല്‍ഡ്‌ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയുമായി പോലീസിലെത്തി പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Top-Headlines, Padannakad, news, kasaragod, Kerala, Molestation, arrest, case, Child, Child Line, school, Student, Girl, 13 year old girl molested by 4



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?