13കാരി തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടത് ഏഴുമാസം ; പീഡിപ്പിച്ചവരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും 2 അധ്യാപകരും 15 സഹപാഠികളും; 4 പേര്‍ അറസ്റ്റില്‍
പട്‌ന: (www.kvartha.com 07.07.2018) ബിഹാറില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചതിനു സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും രണ്ടു അധ്യാപകരെയും അറസ്റ്റു ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉദയ്കുമാര്‍ എന്ന മുകുന്ദ് സിംഗ്, അധ്യാപകനായ ബാലാജി, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.
ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. തുടര്‍ച്ചയായി ഏഴു മാസം 18 പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായുള്ള പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രിന്‍സിപ്പലിനേയും ആധ്യാപകരേയും കൂടാതെ സ്‌കൂളിലെ 15 വിദ്യാര്‍ഥികളും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് ജയിലിലായതു മുതലെടുത്ത് കഴിഞ്ഞ ഡിസംബര്‍ മുതലാണു പീഡനം ആരംഭിച്ചത്.
ആദ്യം പീഡിപ്പിച്ചത് കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ഇതറിഞ്ഞ മറ്റുള്ളവര്‍ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പലപ്പോഴായി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പിതാവ് ജയില്‍ മോചിതനായതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. രണ്ടു വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു വരികയാണ്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. തുടരന്വേഷണത്തിനായി മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചു.
സംഭവം പുറത്തു പറയാതിരിക്കാന്‍ പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിരുന്നു. ഇതുപയോഗിച്ചായിരുന്നു പിന്നീടും പീഡിപ്പിച്ചത്. പരാതി പറയാനായി സമീപിച്ചപ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ ചൂഷണം ചെയ്തത്.
അടുത്തിടെയായി ബിഹാറില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനുള്ളില്‍ മാത്രം 127 മാനഭംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bihar Teen molested For Months Allegedly By 18 Including Principal, Teachers, Patna, News, Principal, Teachers, Molestation, Criminal Case, Crime, Arrest, National.

Powered by Info News For You

Comments
Post a Comment