വീട്ടുവേലക്കാരിയായ 12കാരിയെ മാനസികമായി പീഡിപ്പിച്ച കേസ്: സിപിഎം നേതാവിന്റെ മാതാവ് ഒളിവില്‍


ആദൂര്‍ (www.evisionnews.co): ആറുമാസമായി വീട്ടുജോലിക്കാരിയായ 12കാരിക്ക് കൂലിയും ഭക്ഷണവും നല്‍കാതെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതിയായ 58കാരി ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു. സിപിഎം ആദൂര്‍ ലോക്കല്‍ സെക്രട്ടറി നാസറിന്റെ മാതാവ് ഖദീജയാണ് ഒളിവില്‍ പോയത്. ഇവരുടെ വീട്ടുജോലിക്കാരിയായ കര്‍ണാടക സ്വദേശിനിയായ 12കാരി പീഡിപ്പിക്കപ്പെട്ട വിവരം നാട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചതിനെ തുടര്‍ന്ന് അവരാണ് അന്വേഷണം നടത്തി ആദൂര്‍ പോലീസിന് പരാതി കൈമാറിയത്. പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം പെണ്‍കുട്ടിയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാനും ഖദീജ കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുക്കാനും നീക്കമാരംഭിച്ചതായാണ് വിവരം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?