12 വര്‍ഷത്തെ അജ്ഞാതവാസത്തിനു ശേഷം സന്തോഷ് മടങ്ങിയെത്തി; ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയ മകന്‍ തിരച്ചെത്തിയപ്പോള്‍ വിങ്ങിപ്പൊട്ടി മാതാപിതാക്കള്‍

ഹരിപ്പാട്: (www.kvartha.com 13.07.2018) 12 വര്‍ഷത്തെ അജ്ഞാതവാസത്തിനു ശേഷം സന്തോഷ് മടങ്ങിയെത്തി. ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയ മകന്‍ തിരച്ചെത്തിയപ്പോള്‍ വിങ്ങിപ്പൊട്ടി മാതാപിതാക്കള്‍. ആനാരി കുറവന്‍ പറമ്പില്‍ കൃഷ്ണന്‍കുട്ടി നായരുടെയും, ലളിതയുടെയും മകന്‍ സന്തോഷ് കുമാര്‍ (42) ആണ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം തിരികെ വീട്ടിലെത്തിത്.

സൈന്യത്തില്‍ നിന്നും വി.ആര്‍.എസ് എടുത്ത് മടങ്ങിയ ശേഷം കാണാതായ ഇദ്ദേഹം ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് എല്ലാവരും വിധി എഴുതിയപ്പോഴും, മകന്‍ മടങ്ങി വരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മാതാവ് ലളിത. ശനിയാഴ്ച ഈ അമ്മയുടെ പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഫലം കണ്ടു. സന്തോഷ് കുമാര്‍ വീടിന്റെ പടി കടന്നെത്തി. മാതാപിതാക്കള്‍ സന്തോഷ കണ്ണീരോടെ മകനെ ചേര്‍ത്ത് പിടിച്ചു.

Santhosh return to home after 12 years, Missing, Youth, Found, Parents, Brother, Military, Police, Probe, House, Compensation, Local-News, News, Kerala.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഫലം കണ്ട നിമിഷം കണ്ടുനിന്ന എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. 18 വയസുള്ളപ്പോഴാണ് സന്തോഷ് സൈന്യത്തില്‍ ചേര്‍ന്നത്. സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി ചെയ്ത് വരവെ ഒരു കണ്ണിന്റെ കാഴ്ച ഭാഗീകമായി നഷ്ടപ്പെട്ടു. പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇത് സംഭവിച്ചത്. കണ്ണിന് കാഴ്ച കുറഞ്ഞതോടെ 2004ല്‍ മധ്യപ്രദേശില്‍വെച്ച് വി.ആര്‍.എസിന് അപേക്ഷിക്കുകയായിരുന്നു.

വി.ആര്‍.എസ് ലഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. പന്നീട് ബന്ധുക്കള്‍ പല മാര്‍ഗങ്ങളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബന്ധുക്കള്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും സൈനിക കേന്ദ്രങ്ങളിലും, നാട്ടില്‍ വീയപുരം പോലീസിലും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മധ്യപ്രദേശില്‍ നിന്നും പ്രതീക്ഷയുടെ പൊന്‍കിരണവുമായി വീയപുരോ പോലീസ് സ്‌റ്റേഷനിലേക്ക് ആ വിളി എത്തിയത്. തുടര്‍ന്ന് വീയപുരം പോലീസ് സന്തോഷിന്റെ സഹോദരന്‍ സതീഷ് കുമാറുമായി ബന്ധപ്പെടുകയും മധ്യപ്രദേശിലേക്ക് തിരിക്കുകയുമായിരുന്നു. അവിടെ പോലീസ് സംരക്ഷണയില്‍ കഴിഞ്ഞിരുന്ന സന്തോഷിനെ നടപടികള്‍ പൂര്‍ത്തിയാക്കി ഏവര്‍ക്കും നന്ദി അറിയിച്ച് ശനിയാഴ്ചയോടെ നാട്ടിലെത്തിച്ചു.

കാഴ്ച നഷ്ടപ്പെട്ടതിനാല്‍ വീട്ടുകാര്‍ക്ക് ഭാരമാകാന്‍ താല്പര്യമില്ലാതിരുന്നതിനാലാണ് നാട്ടിലേക്ക് മടങ്ങാതിരുന്നതെന്ന് സന്തോഷ് പറയുന്നു. മധ്യപ്രദേശില്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന അവസ്ഥയില്‍ കണ്ട സന്തോഷിനെ അവിടുത്തെ പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ട് പോയി കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. എന്നാല്‍ മലയാളത്തിലുള്ള സംസാരം മനസിലാകാത്തതിനാല്‍ മലയാളിയായ സിസ്റ്റര്‍ മേഴ്‌സിയുടെ സഹായത്താലാണ് വിവരങ്ങള്‍ ചേദിച്ചറിഞ്ഞത്.

മുഷിഞ്ഞ വേഷം മാറി, മുടിയും താടിയും വെട്ടി വൃത്തിയാക്കിയശേഷം ഫോട്ടോ എടുത്ത് വീയപുരം പോലീസ് സ്‌റ്റേഷനിലേക്ക് അയച്ച് മേല്‍വിലാസം ഉള്‍പ്പെടെ മനസിലാക്കുകയായിരുന്നു. സന്തോഷ് കുമാറിന് സതീഷ് കുമാറിനെ കൂടാതെ സിന്ധു എന്ന സഹോദരിയുമുണ്ട്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. സന്തോഷിന് ഇടയ്ക്ക് ഓര്‍മ്മ ശക്തി നഷ്ടമാകുന്നുണ്ടെങ്കിലും എല്ലാവരെയും തിരിച്ചറിയുന്നുണ്ട്. സൈന്യത്തില്‍ നിന്നും വിരമിച്ചതിന്റെയോ അല്ലാതെയോ ഉള്ള യാതൊരു സാമ്പത്തിക സഹായവും ഇതുവരെ ലഭിച്ചിട്ടില്ല.

സാമ്പത്തികമായി തകര്‍ന്ന കുടുംബത്തിലേക്കാണ് സന്തോഷ് കടന്നു വന്നത്. പിതാവ് കൃഷ്ണന്‍കുട്ടി നായര്‍ തേവരോടത്ത് ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്നതും, സഹോദരന്‍ സതീഷ് കുമാര്‍ മാവേലിക്കരയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് കിട്ടുന്നതുമായ തുശ്ചമായ തുക മാത്രമാണ് കുടുംബത്തിന്റെ വരുമാനം.

സമൂഹത്തില്‍ ഇതുപോലെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ധാരാളം ആളുകളുണ്ട്. ഇവരെ ഒക്കെ കാത്ത് കാലങ്ങളായി കണ്ണീരോടെ കഴിയുന്ന കുടുംബാംഗങ്ങളും കാണും. പോലീസ് ഉദ്യോഗസ്ഥര്‍ അവരെ കാണുമ്പോള്‍ മുഖം തിരിച്ച് പോകാതെ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി ബന്ധുക്കളോട് ചേര്‍ക്കാന്‍ ശ്രമിക്കണമെന്നു സഹോദരന്‍ ആവശ്യപ്പെടുന്നു.

മധ്യപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കാരുണ്യം നിറഞ്ഞ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരനെ കണ്ടെത്താനും മാതാപിതാക്കളുടെ കണ്ണീരൊപ്പാനും കഴിഞ്ഞത്. മധ്യപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥരോടുള്ള നന്ദി പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Santhosh return to home after 12 years, Missing, Youth, Found, Parents, Brother, Military, Police, Probe, House, Compensation, Local-News, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?