പാക്കിസ്ഥാനിലെത്തുന്ന നവാസ് ഷെരീഫിനൊപ്പം മകള്‍ മറിയവും അറസ്റ്റിലാകും; ലാഹോറില്‍ പതിനായിരത്തിലേറെ പോലീസുകാരെ വിന്യസിപ്പിച്ചു; വൈകിട്ട് മൂന്ന് മണി മുതല്‍ അര്‍ദ്ധരാത്രി 12 വരെ മൊബൈല്‍ സര്‍വീസുകള്‍ സ്തംഭിപ്പിക്കും
ലാഹോര്‍: (www.kvartha.com 13.07.2018) മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം മകള്‍ മറിയവും ലാഹോര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റിലാകുമെന്ന് റിപോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ടാണ് ഇരുവരും രാജ്യത്തെത്തുക. മൂന്ന് തവണ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നു നവാസ് ഷെരീഫ്. അഴിമതി കേസിലാണിപ്പോള്‍ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ലണ്ടനില്‍ നാല് ഫ്‌ലാറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഷെരീഫിന് തിരിച്ചടിയാവുകയായിരുന്നു. വേറേയും രണ്ടിലേറെ അഴിമതി കേസുകള്‍ ഷെരീഫിനെതിരെ നിലനില്‍ക്കുന്നുണ്ട്.
ഷെരീഫിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ ലാഹോറില്‍ പതിനായിരത്തിലേറെ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. ജൂലൈ 25ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ട നേതാവാണ് നവാസ് ഷെരീഫ്. ഇന്ന് വൈകിട്ട് 3 മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെ നഗരത്തില്‍ മൊബൈല്‍ സര്‍വീസുകള്‍ സ്തംഭിപ്പിക്കും.
വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് 6.16 ഓടെ നവാസ് ഷെരീഫും മകളും ലാഹോര്‍ എയര്‍പോര്‍ട്ടിലിറങ്ങും. ഇവിടെ നിന്നും ഹെലികോപ്റ്ററിലാകും ഇവര്‍ ഇസ്ലാമാബാദിലേയ്ക് തിരിക്കുക. അഡൈല ജയിലിലാണ് ഇരുവരേയും തടവിലിടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: LAHORE: Former Pakistan Prime Minister Nawaz Sharif and his daughter Maryam, sentenced to jail for corruption, are likely to be arrested at the Lahore airport, reports said hours before their arrival on Friday evening.
Keywords: World, Pakistan, Nawas Sharif

Powered by Info News For You

Comments
Post a Comment