നരഹത്യാശ്രമം ഉള്‍പെടെ 12 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലിലടച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 13.07.2018) നരഹത്യാശ്രമം ഉള്‍പെടെ 12 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ആബിദ് (38)ആണ് റിമാന്‍ഡിലായത്. വ്യാഴാഴ്ച വിദ്യാനഗര്‍ ബി സി റോഡ് ജംഗ്ഷനില്‍ വെച്ചാണ് ആബിദിനെ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി 12 കേസുകളില്‍ പ്രതിയാണ് ആബിദെന്ന് പോലീസ് പറഞ്ഞു. 2011 ല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജീപ്പ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലും ആബിദ് പ്രതിയാണ്. ജനങ്ങളുടെ ജീവിതത്തിനും നാടിന്റെ സമാധാനത്തിനും ഭംഗം വരുത്തുവെന്ന് കാട്ടി നാട്ടുകാര്‍ മുഖ്യമന്ത്രിക്കും ഡിജിപി ഉള്‍പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ക്കും നേരത്തെ പരാതി നല്‍കിയിരുന്നു. കാപ്പ കേസില്‍ അറസ്റ്റിലായ ആബിദിനെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vidya Nagar, Arrest, Police, Youth arrested in KAPPA Act
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?