അവിശ്വാസ പ്രമേയത്തെ മോഡി സര്‍ക്കാര്‍ അനായാസം മറികടന്നു; 126 പേര്‍ പിന്തുണച്ചു, 325 പേര്‍ എതിര്‍ത്തു; ശിവസേനയും ബിജുജനതാദളും ടി ആര്‍ എസും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു
ന്യൂഡല്‍ഹി: (www.kvartha.com 21.07.2018) ആരോപണ പ്രത്യാരോപണങ്ങള്‍ക്കും നാടകീയമായ ആലിംഗനത്തിനും ഒടുവില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ മോഡി സര്‍ക്കാര്‍ അനായാസം മറികടന്നു. 534 അംഗ ലോക്‌സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചത് 126 പേര്‍ മാത്രം. 325 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു.
അതേസമയം ശിവസേനയും ബിജുജനതാദളും ടി.ആര്‍.എസും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. എന്നിരുന്നാലും എന്‍.ഡി.എ.യ്ക്ക് 13 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് മോഡി സര്‍ക്കാരിന് ആത്മവിശ്വാസം പകര്‍ന്നു. എ.ഐ. എ.ഡി.എം.കെ. അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തതാണ് മോഡിക്ക് തുണയായത്.
451 അംഗങ്ങള്‍ മാത്രമാണ് വെള്ളിയാഴ്ച സഭാനടപടികളില്‍ പങ്കെടുത്തത്. അംഗബലത്തില്‍ എന്‍.ഡി.എ. സഖ്യത്തിന് വന്‍മേധാവിത്വമുള്ള ലോക്‌സഭയില്‍ മോഡിസര്‍ക്കാരിന്റെ വിജയം പ്രതീക്ഷിച്ചതായിരുന്നു. 12 മണിക്കൂര്‍നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്കുശേഷമാണ് പ്രമേയം വോട്ടിനിട്ടത്.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുടങ്ങിയ ചര്‍ച്ച രാത്രി 11 മണിവരെ നീണ്ടു. നാലുവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആദ്യമായി കൊണ്ടുവന്ന അവിശ്വാസപ്രമേയം പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണശാലയായിമാറി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അതിരൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനുനേരെ ഉന്നയിച്ചത്.
മുക്കാല്‍ മണിക്കൂര്‍ പ്രസംഗം നീണ്ടു. ആരോപണങ്ങള്‍ക്കുശേഷം രാഹുല്‍ഗാന്ധി മോഡിയുടെ അരികിലെത്തി ആശ്ലേഷിച്ചപ്പോള്‍ പ്രധാനമന്ത്രി ആദ്യം അമ്പരന്നു. പിന്നീട്, സ്വന്തം ഇരിപ്പിടത്തിലേക്കുനീങ്ങിയ രാഹുലിനെ പിന്നില്‍നിന്ന് വിളിച്ച് കൈകൊടുത്തു. പിറകില്‍ത്തട്ടി പുഞ്ചിരിയോടെ സ്‌നേഹംപ്രകടിപ്പിച്ചു. ആലിംഗനത്തെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിമര്‍ശിച്ചെങ്കിലും പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അത് പുതുമയായി.
ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടിനല്‍കിയ മോഡി, രാഹുലിന് പ്രധാനമന്ത്രിയാകാന്‍ തിടുക്കമുള്ളതുകൊണ്ടാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ധാര്‍ഷ്ട്യമാണ് പ്രമേയത്തിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Opposition failed to seize 'no-confidence motion' to expose Narendra Modi; theme for 2019 remains unclear, New Delhi, News, Politics, Trending, Rahul Gandhi, Prime Minister, Narendra Modi, Criticism, Voters, National.

Powered by Info News For You

Comments
Post a Comment