ഞരമ്പുരോഗിയായ മന്ത്രവാദി; ബലാത്സംഗം ചെയ്തത് 120 സ്ത്രീകളെ, പീഡനത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കി കൈവശം സൂക്ഷിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു, ബാബ അമര്‍പുരി എന്ന ബില്ലുവിനെ പോലീസ് പൊക്കി

ഹരിയാന: (www.kvartha.com 21.07.2018) ഞരമ്പുരോഗിയായ മന്ത്രവാദി ബലാത്സംഗം ചെയ്തത് 120 സ്ത്രീകളെ. ബലാത്സംഗം ചെയ്യുക മാത്രമല്ല, പീഡനത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കി കൈവശം സൂക്ഷിച്ചുവെക്കുകയും വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഒടുവില്‍ പരാതിയുടെ പ്രഹളമായപ്പോള്‍ ബാബ അമര്‍പുരി എന്ന ബില്ലുവിനെ പോലീസ് പൊക്കി. ഹരിയാനയിലെ ഫത്തേഹാബാദില്‍ ആണ് സംഭവം.

വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് 60കാരനായ മന്ത്രവാദി സ്ത്രീകളെ പിന്നീടും പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറയുന്നു. ഇയാള്‍ തന്നെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Haryana tantrik, who molested 120 women and filmed videos of his crimes, arrested by police, Police, Arrested, Molestation, Women, Crime, Criminal Case, Court, Custody, Internet, National

അറസ്റ്റിലായ മന്ത്രവാദിയെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുവെന്ന് ഫത്തേഹാബാദ് വനിതാ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ബിംല ദേവി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് സ്ത്രീകള്‍ പരാതി നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Haryana tantrik, who molested 120 women and filmed videos of his crimes, arrested by police, Police, Arrested, Molestation, Women, Crime, Criminal Case, Court, Custody, Internet, National

ഒമ്പത് മാസം മുമ്പ് ഇയാള്‍ക്കെതിരെ പോലീസ് മറ്റൊരു ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ അന്ന് പോലീസ് തന്നെ കുടുക്കിയതാണെന്നായിരുന്നു ഇയാള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തെളിവുകളോടെ അറസ്റ്റ് ചെയ്തത് ഇയാള്‍ക്ക് വിനയായിരിക്കയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Haryana tantrik, who molested 120 women and filmed videos of his crimes, arrested by police, Police, Arrested, Molestation, Women, Crime, Criminal Case, Court, Custody, Internet, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?