അവാമി നാഷണല്‍ പാര്‍ട്ടി യോഗത്തിനിടെ ചാവേര്‍ പൊട്ടിത്തെറിച്ച് 12 മരണം; 50 പേര്‍ക്ക് പരിക്ക്

പെഷവാര്‍: (www.kvartha.com 12.07.2018) അവാമി നാഷണല്‍ പാര്‍ട്ടിയുടെ യോഗത്തിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടിയാണ് അവാമി നാഷണല്‍ പാര്‍ട്ടി. ജൂലൈ 25ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

പെഷവാറിലായിരുന്നു യോഗം സംഘടിപ്പിച്ചിരുന്നത്. അന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ആക്രമണങ്ങളില്‍ ആദ്യത്തേതായാണ് ഇതിനെ കണക്കാക്കുന്നത്.

World, Pakistan, Suicide Bomb blast

2013ലെ തിരഞ്ഞെടുപ്പിലും അവാമി നാഷണല്‍ പാര്‍ട്ടിക്ക് നേരെ താലിബാന്‍ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ഒരു ചാവേര്‍ ആക്രമണത്തില്‍ എ എന്‍ പി നേതാവ് ബഷീര്‍ ബിലൗര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഹാറൂണ്‍ ബിലൗറും കൊല്ലപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The ANP was the main target of Taleban attacks in the 2013 election. Then, senior ANP leader Bashir Bilour was killed in a suicide bombing. Tuesday's attack killed his son Haroon Bilour, a candidate for the provincial assembly.

Keywords: World, Pakistan, Suicide Bomb blast 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?