12 കാരിയെ മാസങ്ങളോളം കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത് 17 പേര്‍; പിടിയിലായവരില്‍ സുരക്ഷാ ഗാര്‍ഡും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണക്കാരനുമെല്ലാമുണ്ട്, പീഡിപ്പിച്ചത് ശീതള പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി

ചെന്നൈ: (www.kvartha.com 17.07.2018) 12 കാരിയെ മാസങ്ങളോളം കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത് 17 പേര്‍. പിടിയിലായവരില്‍ സുരക്ഷാ ഗാര്‍ഡും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണക്കാരനുമെല്ലാമുണ്ട്. ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് പീഡനം നടന്നത്. ഈ കെട്ടിടത്തിന്റെ സുരക്ഷാ ഗാര്‍ഡും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണക്കാരനുമെല്ലാമാണ് പിടിയിലായത്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയ ശേഷമായിരുന്നു പീഡനം. ഫഌറ്റിലെ താമസക്കാരിയാണ് പെണ്‍കുട്ടി

മാസങ്ങളോളം നീണ്ട പീഡനത്തിനൊടുവില്‍ കഴിഞ്ഞ ദിവസം കടുത്ത ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് നീണ്ടകാലത്തെ പീഡന പരമ്പര പുറത്തു വന്നത്.

Chennai: 12-year-old girl assaulted for several months, Chennai: 12-year-old girl assaulted for several months, 17 arrested, chennai, Molestation, Police, Arrested, Crime, Criminal Case, Girl, National

പുറത്ത് പഠിക്കാന്‍ പോയ മൂത്ത സഹോദരിയോട് പെണ്‍കുട്ടി വിവരം പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മഹിളാ പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. കഴിഞ്ഞ ജനുവരി മുതല്‍ മകളെ പീഡിപ്പിച്ചെന്ന് കാട്ടിയാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസത്തോളമാണ് അക്രമികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

66 കാരനായ പംബ്ലറാണ് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി അത് കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും പീഡനത്തിന് വിധേയമാക്കുകയായിരുന്നു. പിന്നീട് ഇയാളുടെ സഹായത്തോടെ മറ്റു ജീവനക്കാരും പീഡിപ്പിച്ചു.

പോക്‌സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai: 12-year-old girl assaulted for several months, 17 arrested, chennai, Molestation, Police, Arrested, Crime, Criminal Case, Girl, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?