ഡെല്‍ഹിയില്‍ 11 പേര്‍ കൂട്ട ആത്മഹത്യചെയ്ത സംഭവം: ആള്‍ദൈവം ഗീത മായെ പോലീസ് കസ്റ്റഡിയില്‍; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് താനെന്ന് കുറ്റസമ്മതം

ന്യൂഡല്‍ഹി: (www.kvartha.com 07.07.2018) ഡെല്‍ഹി ബുരാരിയിലെ ഭാട്ട്യ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് ആള്‍ദൈവം ഗീത മായെ ഡെല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ 11 പേരടങ്ങുന്ന കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ സമ്മതിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്.

ഭാട്ട്യ കുടുംബത്തിന്റെ വീട് നിര്‍മിച്ച കരാറുകാരന്റെ മകളാണ് ഗീതയെന്ന് പോലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. കൂട്ടമരണം നടന്ന ശനിയാഴ്ച കുടുംബം തന്നെ വന്നുകാണുമെന്ന് ഗീത പറയുന്ന വീഡിയോ പുറത്തായിരുന്നു. താന്ത്രിക കര്‍മ്മം നടത്താന്‍ വേണ്ടി സമീപിച്ചവരോട് പറയുന്ന കാര്യങ്ങള്‍ ഒളിക്യാമറയിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് പുറത്തായതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

Burari Deaths: Tantrik Geeta Maa Questioned In Delhi Hangings, New Delhi, News, Trending, Suicide, Custody, Family, Probe, CCTV, National, Religion

അന്വേഷണം പുരോഗമിക്കുന്തോറും കൂട്ടമരണത്തെ കുറിച്ചുള്ള ദുരൂഹമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങുകള്‍ കുടുംബത്തില്‍ നടന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂട്ട ആത്മഹത്യയ്ക്ക് ഒരാഴ്ച മുമ്പായിരുന്നു ഏഴ് ദിവസം നീണ്ടുനിന്ന ഈ ചടങ്ങ്. ലളിത് ഭാട്ട്യ എഴുതിയിരുന്ന ഡയറികളില്‍ നിന്നാണ് ഇതേക്കുറിച്ചുള്ള വിവരം ലഭിച്ചത്.

മരിച്ച 11 പേരുടെയും കഴിഞ്ഞ അഞ്ച് മാസത്തെ ഫോണ്‍വിളികള്‍ പരിശോധിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൂടാതെ ഇവരുമായി ഫോണിലൂടെ സംസാരിച്ചവരെയും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Burari Deaths: Tantrik Geeta Maa Questioned In Delhi Hangings, New Delhi, News, Trending, Suicide, Custody, Family, Probe, CCTV, National, Religion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?