ഗര്‍ഭിണിയായ ഭാര്യയെ മര്‍ദിച്ച് 11 ആഴ്ച പ്രായമായ ഭ്രൂണം ഇല്ലാതാക്കി; വക്കീല്‍ അറസ്റ്റില്‍
മുംബൈ: (www.kvartha.com 04.07.2018) ഗര്‍ഭിണിയായ ഭാര്യയെ മര്‍ദിച്ച് കുഞ്ഞിന്റെ ഭ്രൂണം ഇല്ലാതാക്കിയ വക്കീലിനെ പോലീസ് അറസ്റ്റുചെയ്തു. ദക്ഷിണ മുംബൈയിലെ കൊളാബാ മേഖലയിലാണ് സംഭവം. 11 ആഴ്ച പ്രായമായ കുഞ്ഞിന്റെ ഭ്രൂണം ഭര്‍ത്താവിന്റെ മര്‍ദനത്തിലൂടെ നഷ്ടപ്പെട്ടെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയിലാണ് മുംബൈ പോലീസ് കേസെടുത്തത്.
വക്കീല്‍ ഗര്‍ഭിണിയായ ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്നും ഇതിന്റെ ഫലമായി 11ആഴ്ച പ്രായമായ കുഞ്ഞിന്റെ ഭ്രൂണം നഷ്ടപ്പെട്ടെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. അന്ധവിശ്വാസത്തിന്റെ പേര് പറഞ്ഞ് കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കാറുണ്ടെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.
ഡല്‍ഹിയിലായിരുന്ന ദമ്പതികള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലെ കൊളാബയിലേക്ക് താമസം മാറിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 315, 324, 504, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിസിപി മനോജ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, National, News, Mumbai, Arrested, Advocate, Baby, Murder, Complaint, Police, New Delhi, Crime, Mumbai Lawyer Arrested For Assaulting Pregnant Wife, Killing Unborn Child

Powered by Info News For You

Comments
Post a Comment