വിമാനം പുറപ്പെടാന്‍ വൈകി; 11 മണിക്ക് കേരളത്തില്‍ എത്തേണ്ടിയിരുന്ന അമിത് ഷായുടെ വരവ് വൈകും; രാവിലെ മുതല്‍ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ കാത്തിരുന്ന പ്രവര്‍ത്തകര്‍ക്ക് നിരാശ

തിരുവനന്തപുരം: (www.kvartha.com 03.07.2018) വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കേരളത്തിലേക്കുള്ള യാത്ര വൈകി. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും അദ്ദേഹം യാത്ര ചെയ്യുന്ന വിമാനം പുറപ്പെടാന്‍ വൈകിയതാണു കാരണമെന്നു ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണു അമിത് ഷായുടെ വരവ്. രാവിലെ 11 മണിക്കാണു അമിത് ഷാ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്നത്.

എന്നാല്‍ രണ്ടരമണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 1.30 മണിയോടെ എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ദേശീയ അധ്യക്ഷനെ സ്വീകരിക്കാന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ രാവിലെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന അമിത് ഷായ്ക്ക് തിരക്കിട്ട പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വരവു വൈകിയ സാഹചര്യത്തില്‍ പരിപാടികളും അതനുസരിച്ച് വൈകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബുധനാഴ്ച രാവിലെ അമിത് ഷാ ഡെല്‍ഹിക്കു മടങ്ങും.

Amit Shah To Visit Kerala on Tuesday To Prepare For 2019 Elections, Thiruvananthapuram, News, Politics, Trending, BJP, Election, Flight, Visit, Kerala

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷന്റെ വരവെന്നാണ് അറിയാന്‍ കഴിയുന്നത്. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് എങ്ങനെ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നും അതിന് എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം എന്നൊക്കെയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amit Shah To Visit Kerala on Tuesday To Prepare For 2019 Elections, Thiruvananthapuram, News, Politics, Trending, BJP, Election, Flight, Visit, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?