ദുരിതബാധിതര്‍ക്ക് സഹായത്തിന് 11.90കോടി; എ സി റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി
ആലപ്പുഴ: (www.kvartha.com 27.07.2018) ജില്ലയില്‍ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായം. വെള്ളമിറങ്ങാന്‍ സമയമെടുക്കുന്നതിനാല്‍ ജനങ്ങള്‍ക്കായി വിപുലമായ പദ്ധതികളാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്.
11.90 കോടി രൂപയാണ് സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ധനസഹായം കൈമാറാനായി അഞ്ചു കോടി രൂപ വിവിധ തഹസില്‍ദാര്‍ മുഖേന നല്‍കിയിട്ടുണ്ട്.
ഒരു ദിവസം ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് 1000 രൂപയും രണ്ട് ദിവസത്തില്‍ കൂടുതല്‍ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് 2800 രൂപയും നല്‍കും. ഒരു കുടുംബത്തിനു പരമാവധി 3000രൂപ വരെ ധനസഹായമായി ലഭിക്കും.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഉള്‍പ്രദേശത്തുള്ള ക്യാമ്പുകളില്‍ വരെ ആയുര്‍വേദം, ഹോമിയോ, അലോപ്പതി ചികിത്സകള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രംഗത്തിറക്കിയിട്ടുണ്ട്. നിലവില്‍ എല്ലാ ക്യാമ്പുകളിലും പ്രവര്‍ത്തിക്കുന്ന വൈദ്യ സഹായ സംഘത്തിനു പുറമെയാണിത്. 11ലക്ഷം രൂപയാണ് പ്രത്യേക മെഡിക്കല്‍ സംഘത്തിനായി നല്‍കിയിരിക്കുന്നത്.
സന്നദ്ധ സംഘടനകളുടെ സേവനങ്ങളും നാട്ടുകാര്‍ക്ക് ആശ്വാസമാകുന്നുണ്ട്. സംഘടനകള്‍ കലക്ടറേറ്റിലെത്തിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ശുദ്ധജലം, വസ്ത്രങ്ങള്‍ മറ്റു അവശ്യ സാമഗ്രികള്‍ എന്നിവ നേതൃത്വത്തില്‍ കൈപ്പറ്റി ക്യാമ്പുകളില്‍ വിതരണത്തിനായി എത്തിക്കുന്നുണ്ട്.
കൃഷി നാശം സംഭവിച്ചവര്‍ക്കായി അഞ്ച് കോടി, ക്യാമ്പിലുള്ളവര്‍ക്കുള്ള ഭക്ഷണം, വസ്ത്രം എന്നിവയ്ക്കായി രണ്ട് കോടി ,ദുരിത ബാധിത കുടുംബങ്ങള്‍ക്കുള്ള അടിയന്തിര സഹായമായി ഒരു കോടി, മൃഗസംരക്ഷണത്തിനായി ഒമ്പത് ലക്ഷം, ദുരിതബാധിതരായ ജനങ്ങളുടെ പുനരധിവാസത്തിനായി 50ലക്ഷം രൂപ, മത്സ്യബന്ധന വള്ളങ്ങളുടേയും ബോട്ടുകളുടേയും അറ്റകുറ്റ പണികള്‍ക്കായി 6.60 ലക്ഷം, വെള്ളം കയറി നശിച്ച വീടുകളുടെ അറ്റകുറ്റപണികള്‍ക്കായി 25 ലക്ഷം രൂപ, മറ്റു ചെലവുകള്‍ക്കായി മൂന്ന് കോടി രൂപ എന്നിങ്ങനെയാണ് വെള്ളപ്പൊക്ക ദുരന്ത നിവാരണ പ്രവര്‍ത്തനത്തിനായി ജില്ലാതലത്തില്‍ ഇതുവരെ ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 11.90 cr allocated for relief work, Alappuzha, News, Local-News, Trending, Health, Health & Fitness, Hospital, Trending, Family, Protection, Kerala.

Powered by Info News For You

Comments
Post a Comment