ഡെല്‍ഹിയില്‍ കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത; മരിച്ച 11 പേരെ പ്രതിനിധാനം ചെയ്ത് 11 പൈപ്പ് കഷണങ്ങള്‍ കണ്ടെത്തി, കൂട്ടമരണത്തിലേക്ക് നയിച്ചത് അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും

ന്യൂഡല്‍ഹി: (www.kvartha.com 02.07.2018) ഡെല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മരിച്ച 11 പേരെ പ്രതിനിധാനം ചെയ്ത് 11 പൈപ്പ് കഷണങ്ങള്‍ വീട്ടില്‍ നിന്നും കണ്ടെത്തി. കുടുംബത്തിന്റെ കൂട്ടമരണത്തിലേക്ക് നയിച്ചത് അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളുമെന്ന് വിലയിരുത്തല്‍. പതിനൊന്ന് പേരുടേയും മൃതദേഹങ്ങള്‍ കിടന്നിരുന്ന അതേ രീതിയില്‍ തന്നെയാണ് പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കുടുംബത്തിലെ നാല് പുരുഷ അംഗങ്ങളെ സൂചിപ്പിക്കുന്ന പൈപ്പുകള്‍ അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് പോലെ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. സ്ത്രീ അംഗങ്ങളെ സൂചിപ്പിക്കുന്ന പൈപ്പുകള്‍ അവരുടെ മൃതദേഹം കണ്ടെത്തിയ രീതിയിലും ഏറ്റവും മുതിര്‍ന്ന അംഗമായ വൃദ്ധയുടെ മൃതദേഹത്തെ സൂചിപ്പിക്കുന്ന പൈപ്പ് കഷണം മൃതദേഹം തറയില്‍ കിടന്ന രീതിയിലുമാണ് വച്ചിരിക്കുന്നത്. മരണത്തിലൂടെ മോക്ഷം ലഭിക്കുമെന്ന കുറിപ്പുകള്‍ എഴുതിയ ഒരു രജിസ്റ്ററും വീട്ടില്‍ നിന്ന് കണ്ടെത്തി.

Family of 11 found dead in Delhi; police to probe occult angle,New Delhi, News, Dead Body, Family, Police, Trending, National

2015 മുതല്‍ ഈ രജിസ്റ്ററില്‍ കുറിപ്പുകളുണ്ടായിരുന്നു. എല്ലാം മരണത്തിലൂടെ മോക്ഷം ലഭിക്കുന്നതിനെക്കുറിച്ചുള്ള കുറിപ്പുകളാണ്. കുടുംബാംഗങ്ങളുടെ മരണ തീയതിയും രജിസ്റ്ററില്‍ മുന്‍കൂറായി രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ദുരൂഹ മരണത്തിന്റെ വാര്‍ത്ത പുറത്തുവന്നത്. പത്ത് മൃതദേഹങ്ങള്‍ തൂങ്ങിനില്‍ക്കുന്ന നിലയിലും ഏറ്റവും മുതിര്‍ന്ന അംഗമായ 75 വയസുകാരിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലുമായിരുന്നു.

മരിച്ച എല്ലാവരുടേയും വായും കണ്ണു മൂടിക്കെട്ടിയിരുന്നു. വീടിന്റെ മുന്‍ വാതില്‍ തുറന്നിരിക്കുകയായിരുന്നു. അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രിയങ്കയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

വീട്ടില്‍ നിന്നും കണ്ടെത്തിയ ഡയറിയില്‍ എങ്ങനെയാണു മരിക്കേണ്ടതെന്നു കൃത്യമായി വിവരിക്കുന്നുണ്ട്. ഒരാളല്ല, ഒരു കുടുംബത്തിലെ മിക്കവരും തന്നെ ആ ഡയറിയില്‍ എഴുതിയിരിക്കുന്നു. എല്ലാം മരണവുമായി ബന്ധപ്പെട്ടുള്ളവയാണ്. എഴുത്തിലെ 'താന്ത്രിക്' സ്വഭാവം കണക്കിലെടുത്താണ് പോലീസ് ആദ്യ നിഗമനത്തിലെത്തിയത്- ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ 'കൂട്ട മോക്ഷപ്രാപ്തി'ക്കുള്ള ശ്രമമായിരുന്നു എന്ന്.

സംഭവത്തില്‍ ദുര്‍മന്ത്രവാദത്തിന്റെ സാധ്യതകള്‍ തെളിഞ്ഞതോടെ ആ വഴിക്കും ഡല്‍ഹി പോലീസ് അന്വേഷണം ശക്തമാക്കി. കൊല്ലപ്പെട്ട ഭാട്ടിയ കുടുംബം ഏതെങ്കിലും തരത്തിലുള്ള ദുര്‍മന്ത്രവാദത്തില്‍ ഏര്‍പ്പെട്ടിരുന്നോ എന്ന അന്വേഷണത്തിലാണു പ്രധാനമായും പോലീസ്. ഒപ്പം ഏതെങ്കിലും ആള്‍ദൈവത്തിന്റെ ആരാധകരായിരുന്നോ ഇവരെന്നും അന്വേഷിക്കുന്നുണ്ട്.

എന്നാല്‍ ഭാട്ടിയ കുടുംബവുമായി അടുപ്പമുള്ളവര്‍ ഈ നിഗമനത്തെ പാടെ തള്ളുകയാണ്- വിദ്യാഭ്യാസമുള്ളവരാണ് കുടുംബത്തിലെ എല്ലാവരും. അവര്‍ ഇത്തരമൊരു നീക്കം നടത്തില്ല. ഇതു കൊലപാതകമാണ്. അതു വഴി തിരിച്ചുവിടാനുള്ള ശ്രമമാണു ഡയറിയെന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്‌റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Family of 11 found dead in Delhi; police to probe occult angle,New Delhi, News, Dead Body, Family, Police, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?