കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചൗധരിയുടെ 10 വയസുള്ള മകളെ മാനഭംഗപ്പെടുത്തുമെന്ന് ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

മുംബൈ: (www.kvartha.com 05.07.2018) കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചൗധരിയുടെ 10 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തുമെന്ന് ട്വിറ്റിലൂടെ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. ഗിരീഷ് മഹേശ്വരി എന്നയാളെയാണ് അഹമ്മദാബാദില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തത്.

ഗിരീഷ്‌കെ1605 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു ഭീഷണി. ഇയാളെ വ്യാഴാഴ്ച മുംബൈയിലെ കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസം മുമ്പ് ഇട്ട ട്വിറ്റര്‍ ഭീഷണി വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സംഭവത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു. മധ്യപ്രദേശിലെ മന്ദസൗറില്‍ കൂട്ടമാനഭംഗത്തിനിരയായ ഏഴു വയസുകാരിയെ കുറിച്ച് തന്റെ പേരില്‍ ഇറങ്ങിയ വ്യാജ പ്രസ്താവനയുടെ പേരിലാണ് പ്രിയങ്കയ്ക്ക് നേരെ ഭീഷണി വന്നത്.

Man Arrested in Gujarat Over molest Threat To Cong’s Priyanka Chaturvedi’s Daughter, Mumbai, News, Twitter, Molestation, Controversy, Clash, Politics, Congress, National

വ്യത്യസ്ത അഭിപ്രായം പറയുന്ന സ്ത്രീകളെ അവര്‍ ആക്രമിക്കുമെന്നാണ് ഈ ട്വീറ്റ് തെളിയിക്കുന്നതെന്ന് ചൗധരി പറഞ്ഞു. ചൗധരിക്കെതിരായ ഭീഷണിയെ തുടര്‍ന്ന് കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ തമ്മില്‍ ട്വിറ്ററില്‍ രുക്ഷമായ വാക്‌പോരും നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Arrested in Gujarat Over molest Threat To Cong’s Priyanka Chaturvedi’s Daughter,  Mumbai, News, Twitter, Molestation, Controversy, Clash, Politics, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?