മത്സ്യബന്ധന ബോട്ട് യന്ത്രത്തകരാര്‍മൂലം നടുക്കടലില്‍ കുടുങ്ങി; 10 തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് രക്ഷകരായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.07.2018) മത്സ്യബന്ധന ബോട്ട് യന്ത്രത്തകരാര്‍മൂലം നടുക്കടലില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫിഷറീസ് വകുപ്പ് ബോട്ടിലുണ്ടായിരുന്ന 10 തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ ആറു മണിയോടെ അഴിത്തല അഴിമുഖത്തു നിന്നും മത്സ്യബന്ധനത്തിനു പുറപ്പെട്ട കാവിലമ്മ ഫൈബര്‍ ബോട്ടാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിത്താരി അഴിമുഖത്തിനു മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്ത് കടലില്‍ അകടപ്പെട്ടത്.

10 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. പത്തു തൊഴിലാളികളെയും ഫിഷറിസ് വകുപ്പിന്റെ നേതൃത്വത്തില്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ബേക്കല്‍ സ്വദേശി കരുണന്റെതാണ് വള്ളം, ബേക്കല്‍ സ്വദേശികളായ ആര്‍. രാമന്‍(20), പി.എ നിഖില്‍ (29), സിജിത്തു (19), ജെ. ജനു (21), എസ്. സുമേഷ് (20), എ. അനന്തു (19), ബാലകൃഷ്ണന്‍ (62), രിജിഷ് ലാല്‍ (19) ബനിഷ് (21) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍. കാസര്‍കോട് ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യൂ ബോട്ടാണ് ഇവരെ സുരക്ഷിതരായി കരയ്‌ക്കെത്തിച്ചത്.

Photo: File


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, fishermen, Boat, Sea, Chithari, Boat trapped in Sea; 10 Fishermen rescued by Fisheries
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?