ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടു; യുവന്റസിലെത്തുന്നത് 105 മില്യണ്‍ യൂറോയ്ക്ക്

മാഡ്രിഡ്: (www.kvartha.com 10.07.2018) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടു. 105 മില്യണ്‍ യൂറോയ്ക്കാണ് താരം ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്കെത്തിയത്. റയല്‍ മാഡ്രിഡ് എന്നും നിങ്ങളുടെ വീടായിരിക്കുമെന്നും ക്ലബ്ബിന് വേണ്ടിചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. ജൂലൈ 10 നാണ് താരത്തിന് നന്ദി പറഞ്ഞ് ക്ലബ്ബ് പ്രസ് റിലീസിറക്കിയത്.

Sports, Cristiano Ronaldo, Juventus and Real Madrid have agreed a deal for Cristiano Ronaldo worth in the region of £105m, according to Sky sources, Real Madrid and Juventus agree £105m Cristiano Ronaldo deal

''താരത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ജുവന്റസ് എഫ്‌സിക്ക് കൈമാറാന്‍ സമ്മതമാണ്. അദ്ദേഹത്തിന്റെ പ്രതിഭ മികവ്, ജോലിയോടുള്ള ഉത്തരവാദിത്വം, സമര്‍പ്പണം എന്നിവയ്ക്ക് ഉദാഹരണമാണ് ഒമ്പത് വര്‍ഷത്തിനിടയില്‍ റയല്‍ നേടിയ ട്രോഫികള്‍. 438 മത്സരങ്ങളില്‍ നിന്ന് 451 ഗോളുകള്‍ എന്നത് റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറാണ്. കഴിഞ്ഞ അഞ്ച് സീസണുകളിലായി 4 യൂറോ കപ്പുകള്‍ റയല്‍ സ്വന്തമാക്കി. ഇതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി നേടിയതാണ്. റയലിന്റെ ജേഴ്‌സിയില്‍ നിരവധി വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്''. റിലീസില്‍ വ്യക്തമാക്കി.

ഇറ്റലിയന്‍ ക്ലബ്ബ് മുന്നോട്ട് വെച്ച 105 മില്യണ്‍ യൂറോയുടെ വാഗ്ദാനം റയല്‍ സ്വീകരിച്ചതോടെയാണ് റോണോ ക്ലബ്ബ് വിടുന്നത് സംബന്ധിച്ച് ധാരണയായത്. റൊണാള്‍ഡോയുടെ ഏജന്റ് ആയ ജോര്‍ജ് മെന്‍ഡസും മാഡ്രിഡ് അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ തീരുമാനം ആയത്. നേരത്തെ യുവന്റസ് പ്രസിഡന്റ് ഗ്രീസില്‍ റൊണാള്‍ഡോയുമായി ചര്‍ച്ച നടത്തിയിരുന്നു.

30 ദശലക്ഷം യൂറോയാണ് ഒരു വര്‍ഷത്തെ റൊണാള്‍ഡോയുടെ ശമ്പളം. അതായത് ആഴ്ചയില്‍ 500,000 പൗണ്ട് വീതം. ഇത്ര തന്നെ ടാക്‌സും ക്ലബ് നല്‍കണം. 105 മില്ല്യന്‍ ട്രാന്‍സ്ഫര്‍ ഫീസും 240 മില്ല്യന്‍ ഡോളര്‍ ശമ്പളവും നികുതിയുമടക്കം ആകെ 340 ദശലക്ഷം യൂറോയാണ് യുവന്റസിന് ചെലവ് വരുന്നത്.

നാല് വര്‍ഷത്തേക്കാണ് പോര്‍ച്ചുഗല്‍ താരം ഇറ്റലിയിലേക്കെത്തുന്നത്. റോണോ ആവശ്യപ്പെട്ട ശമ്പളാനുകൂല്യങ്ങള്‍ നല്‍കാന്‍ റയല്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ റയല്‍ വിടുമെന്ന് ക്രിസ്റ്റ്യാനോ സൂചന നല്‍കിയിരുന്നു. ഇതിനിടെ ക്രിസ്റ്റ്യാനോയെ വിടാന്‍ ഒരുക്കമാണെന്ന് റയലും പ്രതികരിച്ചു. ക്രിസ്റ്റ്യാനോയെ വാങ്ങാനുള്ള അടിസ്ഥാന തുക റയല്‍ പരമാവധി കുറക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Cristiano Ronaldo, Juventus and Real Madrid have agreed a deal for Cristiano Ronaldo worth in the region of £105m, according to Sky sources, Real Madrid and Juventus agree £105m Cristiano Ronaldo deal 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?