ഉത്തര്‍പ്രദേശില്‍ ഏറ്റവും വലിയ മാളുമായി എം എ യൂസഫലി; 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും
ലക്‌നൗ: (www.kvartha.com 29.07.2018) ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നിര്‍മാണം തുടരുന്ന ഹൈപ്പര്‍ മാളിനു പുറമേ വാരാണസിയിലും നോയിഡയിലും ഓരോ മാളുകള്‍ കൂടി നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി.
മാള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 10,000 പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നും ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ ആയിരിക്കും ഇതെന്നും അദ്ദേഹം അറിയിച്ചു. യുപിയില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോഡി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാണസി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലോക്‌സഭാ മണ്ഡലമാണ്.
ലക്‌നൗവിലെ ഹൈപ്പര്‍ മാള്‍ നിശ്ചയിച്ചതിലും മുന്‍പു തന്നെ പണി പൂര്‍ത്തിയാക്കി തുറക്കുമെന്നും യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാളിന്റെ നിര്‍മാണത്തിന് എല്ലാ സഹകരണവും നല്‍കുന്നുണ്ട്. മാളിന്റെ 35% പണി പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനു വിദേശങ്ങളില്‍ നിന്നു വ്യവസായികളെ ആകര്‍ഷിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തുന്ന ശ്രമങ്ങളെ യൂസഫലി പ്രകീര്‍ത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lulu Group investing Rs.2000 crore in Uttarpradesh, UP, News, Business, Trending, Prime Minister, Narendra Modi, Chief Minister, Investment, National.

Powered by Info News For You

Comments
Post a Comment