ജീവന്‍ പണയം വെച്ച് കൃത്യനിഷ്ട നടത്തിയ പോലീസുകാരന് മേലുദ്യോഗസ്ഥരുടെ വക 10,000 രൂപയും ഹണിമൂണ്‍ട്രിപ്പും

ബംഗളൂരു: (www.kvartha.com 07.07.2018) ജീവന്‍ പണയം വെച്ച് കൃത്യനിഷ്ട നടത്തിയ പോലീസുകാരന് മേലുദ്യോഗസ്ഥരുടെ വക 10,000 രൂപയും ഹണിമൂണ്‍ട്രിപ്പും സമ്മാനം. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫീസിലും അടിമപ്പണി ചെയ്യുന്ന കേരളത്തിലെ പോലീസുകാരുടെ ഗതികേടിനെ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരമൊരു വാര്‍ത്ത എന്നത് വളരെ കൗതുകമാണ്. ബംഗളൂരുവില്‍ നിന്നുമാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

കെ.ഇ.വെങ്കിടേഷ് എന്ന പോലീസുകാരനാണ് സമ്മാനത്തിന് അര്‍ഹനായത്. തന്റെ ധീരതയ്ക്കും ആത്മാര്‍പ്പണത്തിനും മേലുദ്യോഗസ്ഥരാല്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. അടുത്തിടെ വിവാഹം കഴിഞ്ഞ വെങ്കിടേഷിന് കേരളത്തില്‍ വന്ന് ഹൗസ് ബോട്ടില്‍ മധുവിധു ആഘോഷിക്കാന്‍ പ്രത്യേക അവധിയും 10,000 രൂപയുമാണ് അധികൃതര്‍ സമ്മാനിച്ചത്.

Bengaluru cop nabs 'mobile' thief after hot pursuit, rewarded with Honeymoon Package, Bangalore, News, Humor, Police, Mobile Phone, Robbery, Compensation, Holidays, National

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹനുമന്ത് എന്ന പോലീസുകാരന്റെ ധീരത എല്ലാവരും കണ്ടത്. ബെല്ലന്ദുര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ഹനുമന്ത് നൈറ്റ് പെട്രോളിംഗിനിടെയാണ് കള്ളനെ പിടികൂടിയത്. ബിഗ് ബസാറിനടുത്തുള്ള സരജ് പൂര്‍ റോഡിലായിരുന്നു ഹനുമന്തിന്റെ ഡ്യൂട്ടി. ഇതിനിടെയാണ് കള്ളന്‍ കള്ളന്‍ എന്ന അലര്‍ച്ച അദ്ദേഹം കേട്ടത്. നോക്കുമ്പോള്‍ മൊബൈല്‍ തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നു കളയാന്‍ ശ്രമിച്ച മൂവര്‍ സംഘത്തെയാണ് കണ്ടത്.

ഉടന്‍ തന്നെ തന്റെ ബൈക്കില്‍ നാല് കിലോമീറ്ററിലധികം പിന്തുടര്‍ന്ന് സംഘത്തിലൊരാളെ ജീവന്‍ പണയം വെച്ച് വെങ്കിടേഷ് പിടികൂടി. അരുണ്‍ കുമാര്‍ എന്ന 20 കാരനെ മോഷ്ടിച്ച മൊബൈല്‍ ഫോണിനൊപ്പമാണ് പിടികൂടിയത്. ഇതിനിടെ കള്ളനുമായുള്ള മല്‍പിടുത്തത്തില്‍ ഹനുമന്തിന്റെ കൈക്കും കാല്‍മുട്ടിനും ചുണ്ടിനും പരിക്കേറ്റു. എന്നിരുന്നാലും മോഷ്ടാവിനെ വിടാന്‍ ഹനുമന്ത് തയ്യാറായിരുന്നില്ലെന്ന് ബെല്ലന്ദുര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിക്ടര്‍ സൈമണ്‍ പറഞ്ഞു. അരുണ്‍കുമാര്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ യഥാര്‍ത്ഥ ഉടമയ്ക്ക് പിന്നീട് തിരിച്ചുനല്‍കി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ഹനുമന്തിന്റെ ധീരതയ്ക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റ് 10,000 രൂപ ക്യാഷ് അവാര്‍ഡായും, 25,000 രൂപ ഹണിമൂണ്‍ പാക്കേജായും നല്‍കി. 2017 നവംബറില്‍ വിവാഹിതനായ ഹനുമന്തിന് മൂന്ന്- നാലു ദിവസത്തെ മധുവിധുവിനായി കേരളത്തിലേക്ക് പോകാനുള്ള അവധിയും ഡിപ്പാര്‍ട്‌മെന്റ് നല്‍കിയിട്ടുണ്ട്. ആലപ്പുഴയിലോ മൂന്നാറിലോ ആണ് മധുവിധു പ്ലാന്‍ ചെയ്തിരിക്കുന്നത്. 30കാരനായ വെങ്കിടേഷ് 2007ലാണ് പോലീസില്‍ ചേരുന്നത്.

Keywords: Bengaluru cop nabs 'mobile' thief after hot pursuit, rewarded with Honeymoon Package, Bangalore, News, Humor, Police, Mobile Phone, Robbery, Compensation, Holidays, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?