ടിപ്പു സുല്‍ത്താന്റെ കാലഘട്ടത്തിലുപയോഗിച്ചിരുന്ന 1,000 റോക്കറ്റുകള്‍ കണ്ടെത്തി

ബംഗളൂരു:(www.kvartha.com 29/07/2018) ടിപ്പു സുല്‍ത്താന്റെ കാലഘട്ടത്തിലുപയോഗിച്ചിരുന്ന റോക്കറ്റുകള്‍ കണ്ടെത്തി. കര്‍ണാടകയിലെ ശിവമോഗയിലാണ് ടിപ്പു സുല്‍ത്താന്റെ കാലഘട്ടത്തിലേതെന്ന് കരുതുന്ന ആയിരത്തിലധികം റോക്കറ്റുകള്‍ കണ്ടെത്തിയത്. 18ാം നൂറ്റാണ്ടില്‍ യുദ്ധത്തിന് ഉപയോഗിച്ച റോക്കറ്റുകളാണ് കണ്ടെത്തിയതെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

ശിവമോഗ ബിഡനരുവിലെ ഒരു കവുങ്ങ് തോട്ടത്തിലെ പഴയ കിണര്‍ വീണ്ടും കുഴിക്കുന്നതിനിടെയാണ് റോക്കറ്റുകള്‍ കണ്ടെത്തിയത്. രണ്ടുകിലോമീറ്റര്‍ ദൂരത്തുള്ള ശത്രു ലക്ഷ്യത്തെ തകര്‍ക്കാനുള്ള ശേഷി റോക്കറ്റുകള്‍ക്കുണ്ടെന്ന് വിദഗ്ധരുടെ വിലയിരുത്തുന്നു. ഇരുമ്പിന്റെ ട്യൂബില്‍ സൂക്ഷിച്ച നിലയിലാണ് റോക്കറ്റ് കാണാനായത്.

News, Bangalore, Karnataka, National, Karnataka: Tipu Sultan era rockets recovered from well in Hosanagara taluk

പുരാവസ്തു വകുപ്പിന്റെ ഗ്യാലറിയില്‍ റോക്കറ്റുകള്‍ സൂക്ഷിച്ചിരിക്കുകയാണ്. ലണ്ടന്‍ മ്യൂസിയത്തിലും ടിപ്പു സുല്‍ത്താന്‍ ഉപയോഗിച്ച റോക്കറ്റുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ശത്രുക്കള്‍ക്കെതിരേ വേഗത്തില്‍ തൊടുത്തുവിടാന്‍ കഴിയുന്ന തരത്തിലുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള റോക്കറ്റുകളാണ് കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Bangalore, Karnataka, National, Karnataka: Tipu Sultan era rockets recovered from well in Hosanagara taluk


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?