ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട യുവാവിന് 100 ചാട്ടവാറടി നല്‍കിയ മാനേജരും അസിസ്റ്റന്റും റിമാന്‍ഡില്‍; കുടുക്കിയത് ദൃശ്യങ്ങള്‍

ഭോപ്പാല്‍: (www.kvartha.com 07.07.2018) വേതനവര്‍ധനവ് ആവശ്യപ്പെട്ടതിന് ദളിത് യുവാവിനെ ചാട്ടകൊണ്ടടിച്ച സംഭവത്തില്‍ മാനേജരും അസിസ്റ്റന്റും റിമാന്‍ഡില്‍. മധ്യപ്രദേശിലെ ഹൊഷന്‍ഗാബാദിലുള്ള ഒരു പെട്രോള്‍ പമ്പിലായിരുന്നു സംഭവം. തന്റെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് പറഞ്ഞ ജീവനക്കാരന് നൂറ് ചാട്ടവാറടിയാണ് മാനേജര്‍ നല്‍കിയത്. പമ്പിലെ ജീവനക്കാരനായ അജയ് അതിര്‍വാറിനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഇക്കഴിഞ്ഞ ജൂണ്‍ 23ന് നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ദൃശ്യങ്ങളില്‍ യുവാവിനെ കെട്ടിയിട്ട് അടിക്കുന്നത് വ്യക്തമായി കാണാന്‍ കഴിയും. നിലവിലെ 3000 എന്ന വേതനം 5000 ആക്കി തരണമെന്ന് അജയ് പമ്പ് മാനേജരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജര്‍ അതിന് തയ്യാറായില്ല. പിന്നീടുള്ള അഞ്ചാറ് ദിവസങ്ങളില്‍ യുവാവ് ജോലിക്കെത്തിയുമില്ല. തുടര്‍ന്ന് മാനേജരും സുഹൃത്തുക്കളും യുവാവിനെ പമ്പിലേക്ക് വിളിപ്പിച്ച് ചാട്ടകൊണ്ട് അടിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ഒരു അപകടം പറ്റിയതിനെ തുടര്‍ന്നാണ് താന്‍ ജോലിക്ക് പോകാതിരുന്നതെന്ന് യുവാവ് പറയുന്നു. മാനേജരായ ദീപക് സാഹുവും അസിസ്റ്റന്റ് ആകാശ് സാഹുവും ചേര്‍ന്നാണ് യുവാവിനെ ചാട്ടയ്ക്കടിച്ചത്.

Shocking!! Employee whipped mercilessly by petrol pump owner for not coming to work in MP’s Hoshangabad; watch video, Bhoppal, News, Crime, Criminal Case, Video, Police, Arrest, Remanded, Social Network, National.

സംഭവത്തില്‍ അജയ് പരാതി നല്‍കിയിരുന്നില്ലെങ്കിലും വിഡിയോ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ ദീപകും ആകാശും ഇപ്പോള്‍ റിമാന്‍ഡിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shocking!! Employee whipped mercilessly by petrol pump owner for not coming to work in MP’s Hoshangabad; watch video, Bhoppal, News, Crime, Criminal Case, Video, Police, Arrest, Remanded, Social Network, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?