10 വയസ്സുകാരിയെ 99 കാരനായ റിട്ട. പ്രിന്‍സിപ്പള്‍ പീഡിപ്പിച്ചു

ചെന്നൈ: (www.kvartha.com 09.07.2018) 10 വയസ്സുകാരിയെ 99 കാരനായ റിട്ട. പ്രിന്‍സിപ്പള്‍ പീഡിപ്പിച്ചു. പ്രതിയെ പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ചെന്നൈ നഗരത്തിന് സമീപത്തെ പൂനമല്ലീ എന്ന സ്ഥലത്ത് ഞായറാഴ്ചയാണ് റിട്ട. പ്രിന്‍സിപ്പളായ പരശുരാമന്‍ (99) അറസ്റ്റിലായത്.

പൂനമല്ലീക്ക് സമീപം സെന്നീര്‍ക്കുപ്പത്താണ് പരശുരാമന്റെ വീട്. ഇതിന് സമീപത്ത് തന്നെയാണ് കുട്ടിയുടെ വീട്. കടുത്ത വയറു വേദനയെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



മക്കളും മരുമക്കളും കൊച്ചുമക്കളുമായി വലിയ കുടുംബമാണ് പരശുരാമന്റേത്. എന്നാല്‍ ഇവരെല്ലാം വിവിധയിടങ്ങളിലായതിനാല്‍ വീടിന് സമീപം അഞ്ചു വീടുകള്‍ പണിത് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടിയും കുടുംബവും താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. പരശുരാമനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, News, chennai, Molestation, Student, Girl, Case, Police, Police, Chennai: 99-year-old retired teacher held for molesting girl



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?