കേരള കോണ്‍ഗ്രസ് ഓഫീസ് ഒ എല്‍ എക്‌സില്‍ വില്‍പനയ്ക്ക്; ആവശ്യമുള്ളവര്‍ കേരളാ കോണ്‍ഗ്രസിനേയോ മുസ്ലീംലീഗിനേയോ സമീപിക്കുക
തിരുവനന്തപുരം: (www.kvartha.com 10.06.2018) നാഥനില്ലാഗൃഹം പോലെയായി മാറിയ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ഓഫീസ് വില്‍പനയ്ക്ക് കാണിച്ച് പരസ്യം. പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സൈറ്റായ ഒഎല്‍എക്‌സിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. കെപിസിസിയുടെ ആസ്ഥാനമായ ഇന്ദിരാഭവന്‍ ആണ് ഒ എല്‍ എക്‌സില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഒ എല്‍ എക്‌സില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആവശ്യമുള്ളവര്‍ മുസ്ലീംലീഗിനേയോ കേരളാ കോണ്‍ഗ്രസിനേയോ സമീപിക്കണമെന്നും പരസ്യത്തില്‍ അറിയിപ്പുണ്ട്. അനീഷ് എന്നയാളുടെ ഐഡിയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തിന് പിന്നില്‍ ലീഗിന്റെ കളികളാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. താനടക്കം മൂന്ന് നേതാക്കന്മാരുടെ തീരുമാനപ്രകാരമാണ് സീറ്റ് കൈമാറ്റം നടന്നതെന്ന് നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞിരുന്നു.
സീറ്റ് കൈമാറ്റത്തെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടിക്കകത്തും പുറത്തു ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ വില്‍പനയ്ക്ക് എന്ന് കാണിച്ച് ഒ എല്‍ എക്‌സില്‍ പരസ്യം വന്നിരിക്കുന്നത്. കെട്ടിടം താമസയോഗ്യമാണെന്നും അണ്‍ഫര്‍ണിഷ്ഡ് ആണെന്നും പരസ്യത്തില്‍ പറയുന്നു.
പാര്‍ട്ടിക്കകത്തെ കലാപത്തെ പരിഹസിച്ച് നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാളികളുടെ ഇഷ്ട ട്രോളന്മാരായ രമണനും പവനായിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചിരിപ്പിച്ച് കൊല്ലുന്നതിനിടെയാണ് ഒ എല്‍ എക്‌സില്‍ പരസ്യം നല്‍കി വ്യത്യസ്തമായി ട്രോൡയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, Congress, KPCC, Office, Muslim-League, Kerala Congress Office 'For Sale' on OLX Amid Drama Over Rajya Sabha Seat

Powered by Info News For You

Comments
Post a Comment